സൗദിയിൽ മൂന്നേക്കാൽ കോടി ഡോസ് വാക്സിൻ നൽകി; ആക്റ്റീവ് കേസുകൾ വീണ്ടും കുറയുന്നു
റിയാദ്: രാജ്യത്ത് ഇത് വരെയായി 3,25,14,231 ഡോസ് വാക്സിനുകൾ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിൽ 2,09,81,001 ഫസ്റ്റ് ഡോസും 1,15,33,230 സെകൻഡ് ഡോസും ആണു നൽകിയിട്ടുള്ളത്.
അതേ സമയം രാജ്യത്തെ പ്രതിദിന കൊറോണ കേസുകളും ആക്റ്റീവ് കേസുകളും വീണ്ടും കുറഞ്ഞത് ആശ്വാസം പകരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 569 പേർക്ക് കൂടി രോഗ ബാധ സ്ഥിരീകരിച്ചപ്പോൾ 704 പേർ സുഖം പ്രാപിച്ചിട്ടുണ്ട്.
നിലവിൽ സൗദിയിലെ ആക്റ്റീവ് കേസുകൾ 6502 ആണ്. അതിൽ 1295 കേസുകൾ ഗുരുതരാവസ്ഥയിലാണുള്ളത്.
പുതുതായി 12 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 8431 ആയി ഉയർന്നിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa