Wednesday, November 27, 2024
Saudi ArabiaTop Stories

അന്താരാഷ്ട്ര യാത്രകൾ സുഗമമാക്കാൻ തവക്കൽനായിലെ ഹെൽത്ത് പാസ്പോർട്ട് അയാട്ടയുമായി ബന്ധപ്പെടുത്തും

ജിദ്ദ: തവക്കൽനാ അപ്ളിക്കേഷനിലെ ഹെൽത്ത് പാസ്പോർട്ട് അയാട്ട (ഇൻ്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ) യുമായി ബന്ധപ്പെടുത്തന്നതിനുള്ള സഹകരണവും പിന്തുണയും ഉറപ്പ് വരുത്തുന്നതിനുള്ള ധാരണാ പത്രത്തിൽ സൗദി സിവിൽ ഏവിയേഷൻ ഒപ്പിട്ടു.

ഏറ്റവും മികച്ച രീതിയിൽ അന്താരാഷ്ട്ര യാത്രകൾ ഒരുക്കുന്നതിനു സൗകര്യം ചെയ്യുകയും അംഗീകൃത രീതിയിൽ ഹെൽത്ത് സർട്ടിഫിക്കറ്റുകൾ ഡിജിറ്റലൈസ് ചെയ്യാനായി തവക്കൽനാ ആപ് അയാട്ട അപ്ളിക്കേഷനുമായി ബന്ധപ്പെടുത്തുകയും ചെയ്യുന്നതുമെല്ലാം മെമോറാണ്ടത്തിൽ പരാമർശിക്കുന്നു.

യാത്രക്കാരുടെ എളുപ്പത്തിൽ തിരിച്ചറിയുന്നതിലൂടെ കൊറോണ വ്യാപനം തടയാനുള്ള സർക്കാർ ഏജൻസികളുടെ ശ്രമങ്ങളെ പിന്തുണക്കാൻ പുതിയ നീക്കം സഹായിക്കുമെന്നാണു പ്രതീക്ഷ.

ഒരു സർക്കാർ പ്ളാറ്റ് ഫോം മറ്റൊരു അന്താരാഷ്ട്ര പ്ളാറ്റ്ഫോമുമായി ബന്ധപ്പെടുത്തുന്ന ആദ്യത്തെ രാജ്യമായി സൗദി അറേബ്യ ഇതോടെ മാറിയിരിക്കുകയാണ്.

തവക്കൽനായെ അയാട്ട ആപുമായി ബന്ധപ്പെടുത്തന്നതിലൂടെ സൗദി അറേബയിലേക്കും തിരിച്ചുമുള്ള യാത്രകൾ സുഗമമാക്കാനും നടപടികൾ വേഗതയിൽ പൂർത്തീകരിക്കാനും സാധിക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്