ഇറാൻ ഭൂചലനം കുവൈത്തിലും പ്രതിഫലിച്ചതായി റിപ്പോർട്ട്
ഇറാൻ-ഇറാഖ് അതിർത്തിയിൽ കഴിഞ്ഞ ദിവസമുണ്ടായ ഭൂചലനം കുവൈത്ത് അതിർത്തിയിലും പ്രതിഫലിച്ചതായി റിപ്പോർട്ട്. നോർത്തേൺ കുവൈത്തിലാണു ഇതിൻ്റെ പ്രതിഫലനങ്ങളുണ്ടായത്.
കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻ്റിഫിക് റിസർച്ച് തലവൻ ഡോ: അബ്ദുല്ല അൽ എനേസി ആണു ഇക്കാര്യം വെളിപ്പെടുത്തിയത്.
എന്നാൽ ആളുകൾക്കോ വസ്തുക്കൾക്കോ യാതൊരു കേടു പാടുകളും സംഭവിച്ചിട്ടില്ലെന്ന് ഡോ:അബ്ദുല്ല പറഞ്ഞു.
വെസ്റ്റേൺ ഇറാനിലുണ്ടായ ഭൂചലനത്തിൽ 31 പേർക്ക് പരിക്ക് പറ്റിയതായി ഇറാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa