സൗദിയിൽ മാസങ്ങൾക്ക് ശേഷം പ്രതിദിന കൊറോണ കേസ് 500 ന് താഴെ ; ആക്റ്റീവ് കേസുകളും കുത്തനെ കുറയുന്നു
ജിദ്ദ: മാസങ്ങൾക്ക് ശേഷം സൗദിയിലെ പ്രതിദിന കൊറോണ കേസുകളുടെ എണ്ണം വീണ്ടും അഞ്ഞൂറിനു താഴെയെത്തി.
പുതുതായി 499 പേർക്ക് സൗദിയിൽ കൊറോണ സ്ഥിരീകരിച്ചപ്പോൾ 877 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്.
ആക്റ്റീവ് കേസുകൾ 5858 ആയി കുറഞ്ഞു. ഗുരുതരാവസ്ഥയിലുള്ളവർ 1234 പേരാണ്. 10 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊറോണ മരണം 8449 ആയിട്ടുണ്ട്.
സൗദിയിൽ ഇത് വരെയായി 3,31,64,136 ഡോസ് വാക്സിനാണു നൽകിയത്. അതിൽ 2,11,68,253 ഫസ്റ്റ് ഡോസും 1,19,95,883 സെകൻഡ് ഡോസും ഉൾപ്പെടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa