തൊഴിലാളികൾ വാക്സിനെടുത്തില്ല; റിയാദിൽ കടകൾ അടപ്പിച്ചു: വീഡിയോ കാണാം
റിയാാദ്: വാണിജ്യ സ്ഥാപനങ്ങളിൽ റിയാദ് മുനിസിപാലിറ്റി അധികൃതർ നടത്തിയ മിന്നൽ പരിശോധനയിൽ നിരവധി നിയമ ലംഘനങ്ങൾ കണ്ടെത്തി.
കൊറോണ മുൻ കരുതൽ നടപടികൾ, പ്രത്യേകിച്ച് തൊഴിലാളികാൾ വാക്സിനെടുത്തിട്ടുണ്ടോ എന്ന് ഉറപ്പിക്കാനായിരുന്നു പരിശോധന നടത്തിയത്.
പരിശോധനയിൽ വാക്സിനെടുക്കാത്ത തൊഴിലാളികൾ ജോലി ചെയ്യുന്ന കടകൾ അടപ്പിക്കുകയും ഉടമകളോട് തൊഴിലാളികൾക്ക് വാക്സിനേഷൻ പൂർത്തിയാക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.
അതോടൊപ്പം സംഘത്തിലുണ്ടായിരുന്ന മാനവ വിഭവശേഷി മന്ത്രാലയ ഉദ്യോസ്ഥർ തൊഴിലാളികളുടെ സുരക്ഷ ലക്ഷ്യമാക്കി തൊഴിൽ സംവിധാനങ്ങളും അവലോകനം ചെയ്തു.
കടകളിൽ ജോലി ചെയ്യുന്നവർ വാക്സിനെടുത്തില്ലെങ്കിൽ ആഴ്ച തോറും സ്വന്തം ചെലവിൽ പിസിആർ ടെസ്റ്റ് നടത്തണമെന്ന് നേരത്തെ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
റിയാദിൽ കഴിഞ്ഞ ദിവസം അധികൃതർ നടത്തിയ പരിശോധനയുടെ വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa