Thursday, November 28, 2024
Saudi ArabiaTop Stories

ആഇശാ ബീവിയെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചയാളെ റിയാദ് പോലീസ് പിടി കൂടി

റിയാദ്: ഉമ്മുൽ മുഅമിനീൻ ആഇശാ ബീവിയെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചയാളെ പിടി കൂടിയതായി റിയാദ് പോലീസ് അറിയിച്ചു.

30 വയസ്സിനു മുകളിൽ പ്രായമുള്ള സൗദി പൗരനാണു പ്രതിയെന്നും പോലീസ് വ്യക്തമാക്കി.

പ്രതിക്കെതിരെയുള്ള  നടപടികൾ പൂർത്തീകരിച്ച് പബ്ലിക് പ്രോസിക്യൂഷനു കൈമാറും.

കഴിഞ്ഞ ദിവസമായിരുന്നു പ്രവാചക പത്നി ഉമ്മുൽ മുഅമിനീൻ ആഇശാ ബീവിയെ അപമാനിച്ച് കൊണ്ടുള്ള ക്ലിപ്പ് അധികൃതരുടെ ശ്രദ്ധയിൽ പെട്ടത്.

സംഭവം ശ്രദ്ധയിൽ പെട്ട ഉടൻ പ്രതിയെ പിടി കൂടാൻ പബ്ലിക് പ്രോസിക്യൂട്ടർ ശൈഖ് സൗദ് അൽ മു അജബ് ഉത്തരവിട്ടിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്