Tuesday, September 24, 2024
Saudi ArabiaTop Stories

സൗദിയിൽ നിന്ന് ആശ്വാസ വാർത്ത തുടരുന്നു; രോഗികളുടെ എണ്ണം വീണ്ടും കുറഞ്ഞു

റിയാദ്: രാജ്യത്തെ പുതിയ കൊറോണ ബാധിതരുടെ എണ്ണത്തിലും ആക്റ്റീവ് കേസുകളുടെ എണ്ണത്തിലും ആശ്വാസ വാർത്തകൾ തുടരുന്നു.

പുതുതായി 458 പേർക്ക് മാത്രമാണു കൊറോണ സ്ഥിരീകരിച്ചത്. അതേ സമയം 753 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്.

നിലവിൽ 5554 ആക്റ്റീവ് കേസുകളാണുള്ളത്. അതിൽ 1205 പേരാണു ഗുരുതരാവസ്ഥയിൽ കഴിയുന്നത്. 9 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 8458 ആയി ഉയർന്നു.

നിലവിൽ 3,33,86,127 ഡോസ് വാക്സിൻ നൽകിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതിൽ 2,12,26,867 ഫസ്റ്റ് ഡോസും 1,21,59,260 സെകൻഡ് ഡോസും ഉൾപ്പെടുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്