പെരുന്നാൾ ദിനത്തിൽ വാഹാനാപകടത്തിൽ പെട്ട് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി അന്തരിച്ചു
അസീർ : കഴിഞ്ഞ പെരുന്നാൾ ദിനത്തിൽ വാഹനാപകടത്തിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി അന്തരിച്ചു.
കോഴിക്കോട് പുവാട്ട് പറംബ് സ്വദേശി മാങ്കുടി അബൂബക്കറിൻ്റെ മകൻ മുഹമ്മദ് ശാഫി (30) ആണ് മരിച്ചത്.
ബിഷയിൽ നിന്ന് അബഹയിലേക്ക് പുറപ്പെട്ട ശാഫിയടക്കമുള്ള അഞ്ചംഗ സംഘം സഞ്ചരിച്ച് കാർ അപകടത്തിൽ പെട്ട് മറിയുകയായിരുന്നു.
തലക്ക് സാരമായ പരിക്കേറ്റ ശാഫിയെ ബീഷ കിംഗ് അബ്ദുല്ല ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് ശസ്ത്രക്രിയക്ക് വിധേയനാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണു മരണ കാരണമെന്ന് ഡോകടർമാർ പറഞ്ഞു.
അവിവാഹിതനായ ശാഫി എട്ട് വർഷമായി പ്രവാസ ജീവിതം നയിക്കുന്നു. മാതാവ്: ആയിശ. നാല് സഹോദരിമാരുണ്ട്. മയ്യിത്ത് ജിസാനിൽ ഖബറടക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa