Tuesday, September 24, 2024
Saudi ArabiaTop Stories

റിയാദിൽ മലയാളി യുവാവ് സ്വിമ്മിംഗ് പൂളിൽ കുളിക്കുന്നതിനിടെ മരിച്ചു

റിയാദ്: സ്വിമ്മിംഗ് പൂളിൽ കുളിക്കുന്നതിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ആലപ്പുഴ കായംകുളം സ്വദേശി വരമ്പത്ത് വീട്ടിൽ ആഷിഖ് ( 25 ) ആണ് മരിച്ചത്.

റിയാദ് എക്സിറ്റ് 9 ലെ ഒരു ഇസ്തിറാഹയിൽ കൂട്ടുകാരോടൊപ്പം കുളിക്കുകയായിരുന്നു ആഷിഖ്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

കഴിഞ്ഞ മൂന്ന് വർഷമായി ആഷിഖ് പ്രവാസ ജീവിതം നയിക്കുന്നു. അവിവാഹിതനാണ്. ഒന്നര വർഷം മുമ്പ് നാട്ടിൽ പോയി വന്നതാണ്.

പിതാവ്.: മുഹമ്മദ് സഫീർ, മാതാവ്: സജി മോൾ. സഹോദരി: ഫാത്തിമ. മയ്യിത്ത് റിയാദിൽ ഖബറടക്കും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്