Thursday, November 28, 2024
Saudi ArabiaTop Stories

വയറിനുള്ളിൽ 2.6 കിലോഗ്രാം കൊക്കെയിൻ ഒളിപ്പിച്ച് സൗദിയിലേക്ക് കടത്താൻ ശ്രമിച്ച 6 വിദേശികൾ പിടിയിൽ

ദമാം: 2.6 കിലോഗ്രാം കൊക്കെയിൻ വയറിനകത്ത് ഒളിപ്പിച്ച് സൗദിയിലേക്ക് കടത്താൻ ശ്രമിച്ച 6 വിദേശികളെ ദമാം എയർപോർട്ടിൽ വെച്ച് പിടി കൂടി.

കസ്റ്റംസ് വിഭാഗത്തിനു സംശയം തോന്നിയതിനെത്തുടർന്ന് വിശദമായ പരിശോധന നടത്തിയതിനെത്തുടർന്നായിരുന്നു പ്രതികൾ പിടിക്കപ്പെട്ടത്.

ഇവരിൽ നിന്നും 2.6 കിലോഗ്രാം തൂക്കം വരുന്ന 244 കാപ്സ്യൂളുകളാണു പിടി കൂടിയതെന്ന് അധികൃതർ വ്യക്തമാക്കി.

കഴിഞ്ഞയാഴ്ച ജിദ്ദ പോർട്ട് വഴി സൗദിയിലേക്ക് ഒരു ഷിപ്മെൻ്റിനുള്ളിലാക്കി കടത്താൻ ശ്രമിച്ച 1.6 മില്ല്യൻ കാപ്റ്റജൻ ഗുളികകൾ കസ്റ്റംസ് പിടികൂടിയിരുന്നു.

രാജ്യത്തിനകത്തേക്ക് മയക്ക് മരുന്ന് എത്തിക്കാനുള്ള ഏത് തരം ശ്രമങ്ങളെയും ശക്തമായി പ്രതിരോധിക്കുമെന്ന് അധികൃതർ ഓർമ്മ്പിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്