സൗദിയിൽ 3.36 കോടി ഡോസ് വാക്സിനുകൾ നൽകി; രോഗികളുടെ എണ്ണം കുത്തനെ കുറയുന്നു
സൗദിയിൽ പുതിയ രോഗികളുടെയും ആക്റ്റീവ് കേസുകളുടെയും എണ്ണം വീണ്ടും കുറഞ്ഞു. രോഗാമുക്തരാകുന്നവരുടെ എണ്ണം വർദ്ധിക്കുകയും ചെയ്തു.
പുതുതായി 409 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചപ്പോൾ 710 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്. നിലവിൽ 5242 ആക്റ്റീവ് കേസുകളാണുള്ളത്.
ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 1162 ആയി കുറഞ്ഞു. 11 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 8469 ആയി ഉയർന്നിട്ടുണ്ട്.
അതേ സമയം രാജ്യത്ത് ഇത് വരെയായി 3,36,60,517 വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതിൽ 2,13,06,764 ഫസ്റ്റ് ഡോസും 1,56,3,273 സെക്കൻഡ് ഡോസും ഉൾപ്പെടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa