ഇഖാമ,തൊഴിൽ,അതിർത്തി നിയമ ലംഘന പരിശോധനകൾ ശക്തമായി തുടരുന്നു; ആയിരങ്ങൾ പിടിയിൽ
റിയാദ്: രാജ്യത്ത് ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘന പരിശോധനകൾ ശക്തമായി തുടരുന്നതായി സൗദി ആഭ്യന്തര മന്ത്രാലയത്തിൻ്റെ വാരാന്ത്യ റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം നടത്തിയ വിവിധ പരിശോധനകളിൽ 15,900 നിയമ ലംഘകരാണു പരിശോധരുടെ പിടിയിലായത്.
അതിൽ ഇഖാമ നിയമം ലംഘിച്ച 5436 പേരും തൊഴിൽ നിയമം ലംഘിച്ച 1389 പേരും അതിർത്തി നിയമ ലംഘനം നടത്തിയ 9075 പേരും ഉൾപ്പെടുന്നു.
അനധികൃത മാർഗങ്ങളിലൂടെ സൗദിയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ചതിനു 454 പേർ പിടിക്കപ്പെട്ടു. അതിൽ 45 ശതമാനം യമനികളും 51 ശതമാനം എത്യോപ്യക്കാരും 4 ശതമാനം മറ്റു രാജ്യക്കാരും ഉൾപ്പെടുന്നു.
അനധികൃത മാർഗത്തിലൂടെ സൗദിയിൽ നിന്ന് പുറത്ത് കടക്കാൻ ശ്രമിച്ച 23 പേരെയും നിയമ ലംഘകർക്ക് അഭയം നൽകിയ 8 പേരെയും പിടികൂടിയതായി മന്ത്രാലയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa