Tuesday, September 24, 2024
Saudi ArabiaTop Stories

കിംഗ് ഫൈസൽ അവാർഡ് ജേതാക്കളെ ബുധനാഴ്ച പ്രഖ്യാപിക്കും

2019 ലെ കിംഗ് ഫൈസൽ അവാർഡ് ജേതാക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള അവസാന ഘട്ട ഒരുക്കങ്ങൾ പൂർത്തിയാകുന്നു.

സർവീസസ് റ്റു ഇസ്ലാം, ഇസ്ലാമിക് സ്റ്റഡീസ്, അറബിക് ലാങ്ഗ്വേജ് & ലിറ്ററേച്ചർ, മെഡിസിൻ, സയൻസ് എന്നീ വിഭാഗങ്ങളിലാണു അവാർഡ് ജേതാക്കളെ തെരഞ്ഞെടുക്കുക.

കിംഗ് ഫൈസൽ പ്രൈസ് ബോർഡ് ചെയർമാനായ മക്ക ഗവർണ്ണർ ഖാലിദ് അൽ ഫൈസൽ രാജകുമാരനും കിംഗ് ഫൈസൽ പ്രൈസ് സെക്രട്ടറി ജനറൽ ഡോ:അബ്ദുൽ അസീസുമാണു ബുധനാഴ്ച അവാർഡ് ജേതാക്കളെ പ്രഖ്യാപിക്കുക.

1979 ലാണു ആദ്യ കിംഗ് ഫൈസൽ അവാർഡ് പ്രഖ്യാപിച്ചത്. 2 ലക്ഷം യു എസ് ഡോളറാണു അവാർഡ് തുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്