സോഷ്യൽ മീഡിയയിൽ വൈറലായി അപൂർവ്വ മത്സ്യത്തിൻ്റെ ചിത്രം
ഖത്തർ സോഷ്യൽ മീഡിയകളിൽ ഒരു അപൂർവ്വ മത്സ്യത്തിൻ്റെ ചിത്രം വൈറലായിരിക്കുകയാണു.

ഖത്തറിലെ ലീഗൽ അഡ്വൈസർ ആയ മുബാറക് അൽ ശഹ് വാനി തൻ്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്ത മത്സ്യത്തിൻ്റെ ചിത്രമാണു സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്.
തിളങ്ങുന്ന മത്സ്യത്തിൻ്റെ ചിത്രം ട്വിറ്ററിലിട്ട് ഇത് ഞങ്ങൾ വേട്ടയാടിയ മത്സ്യമാണു, ഇതിൻ്റെ പേര് ആർക്കെങ്കിലും അറിയാമോ എന്നാണു അദ്ദേഹം ചോദിച്ചത്. എന്നാൽ വ്യക്തമായ ഒരു പേര് കമന്റ് ചെയ്യാൻ ആർക്കും ഇത് വരെ സാധിച്ചിട്ടില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
