ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

ഹറമിൽ ചിവീടുകളുടെ ശല്യം; അധികൃതർ പ്രതിരോധ നടപടികൾ സ്വീകരിച്ചു

മക്കയിൽ ഹറമിനു സമീപം ചിവീടുകളുടെ ശല്ല്യം വലിയ തോതിൽ അനുഭവപ്പെട്ടതിനെ സംബന്ധിച്ച് മക്ക എമിറേറ്റ് പ്രതിരോധ നടപടികൾ സ്വീകരിച്ചു.

കഴിഞ്ഞ ദിവസം ചിവിടുകൾ ഹറമിലെ ഒരു ഭാഗത്ത് കൂട്ടമായി നിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രത്യക്ഷപ്പെട്ടിരുന്നു.

ഹറമിലെത്തുന്ന വിശ്വാസികളുടെ സംരക്ഷണത്തിനും ആശ്വാസത്തിനുമായി പ്രാണികളെ വേഗം നിർമ്മാർജ്ജനം ചെയ്യാനാവശ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും അവ ഉണ്ടാകാൻ സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്