സൗദിയിൽ പുതിയ കൊറോണ ബാധിതർ 200 നു താഴെ; ആക്റ്റീവ് കേസുകളും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണവും വീണ്ടും കുറഞ്ഞു
ജിദ്ദ: പുതിയ കേസുകളിലും ആക്റ്റീവ് കേസുകളിലും ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണത്തിലും വീണ്ടും കുറവ് രേഖപ്പെടുത്തി സൗദിയിൽ നിന്നുള്ള ആശ്വാസ വാർത്തകൾ തുടരുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 185 പേർക്ക് മാത്രമാണ് പുതുതായി കൊറോണ സ്ഥിരീകരിച്ചത്. അതേ സമയം 301 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്. മാസങ്ങൾക്ക് ശേഷമാണ് സൗദിയിലെ പ്രതിദിന കൊറോണ കേസ് 200 നു താഴെ റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
നിലവിൽ 2931 ആക്റ്റീവ് കേസുകളാണുള്ളത്. അതിൽ 867 പേർ ഗുരുതരാവസ്ഥയിൽ കഴിയുന്നുണ്ട്. 7 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണമ 8552 ആയി ഉയർന്നിട്ടുണ്ട്.
രാജ്യത്ത് ഇത് വരെയായി 3,72,31,642 വാക്സിൻ ഡോസുകൾ വിതരണം ചെയ്തു കഴിഞ്ഞു. അതിൽ 2,22,44,578 ഫസ്റ്റ് ഡോസും 1,49,87,064 സെക്കൻഡ് ഡോസും ഉൾപ്പെടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa