ഇസ്രായേലിലെ ഏറ്റവും ഉയർന്ന സുരക്ഷയുള്ള ജയിലിൽ നിന്ന് ആറ് ഫലസ്തീനികൾ രക്ഷപ്പെട്ടു
ഇസ്രായേലിലെ ഏറ്റവും സുരക്ഷയാർന്ന ജയിലിൽ നിന്നും ആറ് ഫലസ്തീനി തടവുകാർ രക്ഷപ്പെട്ട വാർത്ത മാധ്യമങ്ങൾ വൻ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്യുന്നു.
ഗിൽബോഅ ജയിലിൽ നിന്നാണ് സിങ്കിനടിയിലൂടെ ജയിലിനു പുറത്തേക്ക് ടണൽ നിർമ്മിച്ച് ഫലസ്തീനികൾ രക്ഷപ്പെട്ടത്.
തടവുകാർക്ക് രക്ഷപ്പെടാൻ പുറത്ത് നിന്നുള്ള സഹായവും ലഭ്യമായേക്കാമെന്നാണു ഇസ്രായേൽ കരുതുന്നത്.
അതേ സമയം രക്ഷപ്പെട്ടവരെ ഹീറോകൾ എന്നാണ് ഫലസ്തീനി സംഘടനകൾ വിശേഷിപ്പിച്ചിട്ടുള്ളത്.
രക്ഷപ്പെട്ടവരെ കണ്ടെത്തുന്നതിനു വേണ്ടിയുള്ള ശ്രമങ്ങൾ ഇസ്രായേൽ പോലീസ് നടത്തുന്നുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa