ഇത് ആത്‌മ വിശ്വാസത്തിൻ്റെയും നിശ്ചയദാർഡ്യത്തിൻ്റെയും വിജയം; രണ്ട് സൗദി നഴ്സുമാർക്ക് ഡോക്ടറേറ്റ്
റിയാദ്: നഴ്സുമാരായി ജോലി ചെയ്യുകയും ശേഷം ഉന്നത പഠനത്തിനു ശേഷം ഡോക്ടറേറ്റ് നേടുകയും ചെയ്ത രണ്ട് സൗദി നഴ്സുമാരെക്കുറിച്ചുള്ള റിപ്പോർട്ട് സൗദി മീഡിയകൾ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചു.
റിയാദ് യമാമ ഹോസ്പിറ്റലിലെ നഴ്സായിരുന്ന സബാഹ് തനിക്ക് ഇംഗ്ളീഷ് വഴങ്ങാത്തതിനാൽ സ്വയം മെച്ചപ്പെടുന്നതിനായി നടത്തിയ ശ്രമമായിരുന്നു ഡോക്ടറേറ്റ് നേടുന്നതിലേക്ക് നയിച്ചതെന്ന് പറഞ്ഞു.
തുടർന്ന് കിംഗ് സൗദ് യൂണിവേഴ്സിറ്റിൽ നഴ്സിംഗിൽ മാസ്റ്റർ ഡിഗ്രിയെടുക്കുകയും ശേഷം പി എച്ച് ഡി പൂർത്തിയാക്കുകയും ചെയ്യുകയായിരുന്നു.
ഡോക്ടറേറ്റ് കരസ്ഥമാക്കിയ രണ്ടാമത്തെ നഴ്സ് ജവാഹിർ ബിൻത് ജുമൂഅ നഴ്സിംഗിനു ശേഷം അമേരിക്കയിൽ പോയി മാസ്റ്റർ ഡിഗ്രിയും പി എച്ഛ് ഡിയും കരസ്ഥമാക്കുകയായിരുന്നു.
രണ്ട് നഴ്സുമാരുടെയും കഠിനാധ്വാനത്തിൻ്റെയും നിശ്ചയദാർഡ്യത്തിൻ്റെയും കഥ മാതൃകാപരമെന്നാണു സോഷ്യൽ മീഡിയയിൽ ആളുകൾ വിശേഷിപ്പിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa