അബ്ഷിർ വഴി ഗാർഹിക തൊഴിലാളികളുടെ സ്പോൺസർഷിപ്പ് മാറ്റം സാധ്യമാകുന്നതിനുള്ള നടപടിക്രമങ്ങൾ അധികൃതർ വ്യക്തമാക്കി
ഹൗസ് ഡ്രൈവർമാരടക്കമുള്ള ഗാർഹിക തൊഴിലാളികളുടെ കഫാല മാറ്റം അബ്ഷിർ വഴി പൂർത്തിയാക്കുന്ന രീതി അബ്ഷിർ ഔദ്യോഗികമായി വ്യക്തമാക്കി.
1. നിലവിലുള്ള സ്പോൺസർ തൻ്റെ അബ്ഷിർ അക്കൗണ്ട് വഴി കഫാല മാറ്റത്തിനുള്ള അപേക്ഷ സമർപ്പിക്കണം.
2. തുടർന്ന് ഏഴ് ദിവസത്തിനുള്ളിൽ തൻ്റെ അബ്ഷിറിൽ കാണുന്ന സ്പോൺസർഷിപ്പ് മാറ്റത്തിനുള്ള അപേക്ഷ തൊഴിലാളി സ്വീകരിക്കണം.
3. ശേഷം പുതിയ സ്പോൺസർ കഫാല മാറ്റത്തിനുള്ള അപേക്ഷ തൻ്റെ അബ്ഷിർ വഴി അപ്രൂവ് ചെയ്യണം.
മുകളിലെ മൂന്ന് സ്റ്റെപ്പുകൾ പൂർത്തിയാകുന്നതോടെ സ്പോൺസർഷിപ്പ് മാറ്റം പൂർത്തിയാകുമെന്ന് അബ്ഷിർ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa