Saturday, September 28, 2024
Saudi ArabiaTop Stories

മസ്ജിദുന്നബവിയിൽ സംസം കാനുകൾ തിരികെയെത്തുന്നു

മദീന:നേരത്തെ മസ്ജിദുന്നബവിയിൽ നിന്ന് താത്ക്കാലികമായി മാറ്റിയ സംസം കാനുകൾ വീണ്ടും തിരികെ സ്ഥാപിക്കുന്നതായി ഇരു ഹറം കാര്യ വകുപ്പ് അറിയിച്ചു.

കൊറോണ വൈറസ് വ്യാപനത്തിൻ്റെ സമയത്ത് സന്ദർശകരുടെ സുരക്ഷയെ കരുതിയായിരുന്നു സംസം കാനുകൾ താത്ക്കാലികമായി നീക്കം ചെയ്തിരുന്നത്.

ഇപ്പോൾ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും അനുസരിച്ച് കൊണ്ട് തന്നെ മസ്ജിദുന്നബവിയുടെ മുഴുവൻ ഭാഗങ്ങളിലും സംസം കാനുകൾ അതത് സ്ഥാനത്ത് തന്നെ സ്ഥാപിക്കുകയാണെന്നാണ് അധികൃതർ അറിയിച്ചത്.

കൊറോണ കേസുകളൂം ഗുരുതരാവസ്ഥയിലാകുന്നവരുടെയും മരണ നിരക്കും കുറയുന്നതിനനുസരിച്ച് നേരത്തെ കൈക്കൊണ്ടിരുന്ന വിവിധ നിയന്ത്രണങ്ങൾ അധികൃതർ ഘട്ടം ഘട്ടമായി ഒഴിവാക്കുന്നുണ്ട്.

കഴിഞ്ഞ ഒന്നര വർഷത്തിനു ശേഷം ഉണ്ടായതിൽ ഏറ്റവും ആശ്വാസകരമായ പ്രതിദിന കൊറോണ റിപ്പോർട്ട് ആയിരുന്നു ഇന്നലത്തേത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്