Tuesday, November 26, 2024
Saudi ArabiaTop Stories

സൗദി പൗരന്റെയും വിദേശിയുടെയും വധ ശിക്ഷ നടപ്പാക്കി

അൽ ജൗഫിൽ ഒരു സ്വദേശിയുടെയും ജിദ്ദയിൽ ഒരു വിദേശിയുടെയും വധ ശിക്ഷ ചൊവ്വാഴ്‌ച നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മറ്റൊരു സൗദി പൗരനെ കാറിടിച്ച് കൊലപ്പെടുത്തിയ സ്വദേശിയുടെ വധ ശിക്ഷയാണു അൽ ജൗഫിൽ നടപ്പാക്കിയത്.

ബസാം ബിൻ ബർഖഉ അൽ അൻസി എന്ന സൗദി പൗരനെ ഹസൻ ബിൻ ജുറൈദ് അശംരി എന്ന സൗദി പൗരൻ തൻ്റെ കാറിടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

പ്രതിയെ സുരക്ഷാ വിഭാഗം പിടികൂടുകയും കുറ്റം തെളിയുകയും കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. വിധിയെ സുപ്രീം കോടതിയും അപീൽ കോടതിയും പിന്താങ്ങിയതോടെ ശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയായിരുന്നു.

ജിദ്ദയിൽ യമൻ പൗരനെ കുത്തിക്കൊലപ്പെടുത്തിയ മറ്റൊരു യമനി പൗരൻ്റെ വധ ശിക്ഷയാണു നടപ്പാക്കിയത്. നബീൽ മുഹമ്മദ് അബ്ദുല്ല ഹിജ്രിയെ കൊലപ്പെടുത്തിയ അഹ്‌മദ് സ്വാലിഹ് അതീഖിനെയാണു വധ ശിക്ഷക്ക് വിധേയനാക്കിയത്.

പ്രതി ഇരയെ നിരവധി തവണ കത്തി കൊണ്ട് കുത്തുകയും അത് മരണത്തിനു കാരണമാകുകയും ചെയ്യുകയായിരുന്നു.

പ്രതിയെ പിടികൂടുകയും വിചാരണയിൽ കുറ്റം തെളിയുകയും കോടതി വധ ശിക്ഷക്ക് വിധിക്കുകയും ചെയ്തു. വിധിയെ അപീൽ കോർട്ടും സുപ്രീം കോർട്ടും പിന്താങ്ങിയതിനാൽ ശിക്ഷ നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്