അബ്ഷിർ വഴി ഇഖാമ 24 മാസത്തേക്ക് പുതുക്കാൻ കഴിയുമോ ? അബ്ഷിർ യൂസർ നെയിം ഉണ്ടാക്കുന്ന സമയം ശ്രദ്ധിക്കേണ്ടത് ? മറ്റൊരാളുടെ വാഹനമോടിക്കാൻ സമ്മതം ലഭിച്ച വ്യക്തിക്ക് ട്രാഫിക് പിഴ വന്നാൽ ഉത്തരവാദി ആര് ?
സൗദി ആഭ്യന്തര മന്ത്രാലയത്തിൻ്റെ സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാക്കുന്നതിനുള്ള അബ്ഷിർ പ്ളാറ്റ് ഫോമിൽ യൂസർ നെയിം ഉണ്ടാക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ അബ്ഷിർ ഓർമ്മപ്പെടുത്തി.
യൂസർ നെയിം ഉണ്ടാക്കാൻ ഉപയോഗിക്കേണ്ടത് ഇംഗ്ളീഷ് അക്ഷരങ്ങൾ ആയിരിക്കണം, യൂസർ നെയിമിനു മിനിമം 8 ക്യാരക്റ്ററുകളെങ്കിലും ഉണ്ടായിരിക്കണം, യൂസർ നെയിം ക്യാരക്റ്ററിൽ ഇംഗ്ളീഷ് വലിയ അക്ഷരവും ചെറിയ അക്ഷരവും ഉണ്ടായിരിക്കണം, ക്യാരക്റ്ററിൽ ഏതെങ്കിലും നംബറും ഉണ്ടായിരിക്കണം.
അതോടൊപ്പം ഒരു ഗാർഹിക തൊഴിലാളിക്ക് അബ്ഷിർ വഴി ഇഖാമ 24 മാസത്തേക്ക് പുതുക്കാൻ സാധിക്കുമോ എന്ന സാംശയത്തിനും അബ്ഷിർ മറുപടി പറഞ്ഞു.
അബ്ഷിർ പ്ളാറ്റ് ഫോം വഴി 12 മാസത്തേക്ക് മാത്രമേ ഇഖാമ പുതുക്കി നൽകുകയുള്ളൂ എന്നാണു അബ്ഷിർ അറിയിച്ചത്.
അതേ സമയം 12 മാസത്തേക്ക് ഇഖാമ പുതുക്കിയ ശേഷം അല്പ സമയം കഴിഞ്ഞ് വീണ്ടും 12 മാസത്തേക്ക് കൂടി പുതുക്കാൻ സാധിക്കുമെന്നാണ് അനുഭവസ്ഥർ അറേബ്യൻ മലയാളിയെ അറിയിച്ചത്. ഇങ്ങനെ രണ്ടാമതും പുതുക്കുന്ന സമയം ആദ്യത്തെ കാലാവധി 14 മാസത്തിൽ അധികമാകാൻ പാടില്ല എന്നതും അനുഭവസ്ഥർ സൂചിപ്പിക്കുന്നു.
അബ്ഷിർ വഴി ഒരാൾക്ക് വാഹനമോടിക്കാൻ അംഗികാരം നൽകുകയും അയാൾക്ക് ട്രാഫിക് പിഴ വരികയും ചെയ്താൽ സമ്മതം നൽകിയ അബ്ഷിർ ഉടമക്കാമോ വാഹനമോടിച്ചയാൾക്കാണോ പിഴ ലഭിക്കുക എന്ന ചോദ്യത്തിനും അബ്ഷിർ പ്രതികരിച്ചു.
ഇത്തരം സന്ദർഭങ്ങളിൽ വാഹനം ഓടിക്കാൻ സമ്മതം ലഭിച്ചയാളുടെ അബ്ഷിർ അക്കൗണ്ടിലായിരിക്കും പിഴ വരിക എന്നാണു മറുപടി.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa