ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് രണ്ട് അബ്ഷിർ; ഫിംഗർ പ്രിന്റ് പതിയാത്തവർക്ക് അബ്ഷിർ ആക്റ്റിവേറ്റ് ചെയ്യുന്ന രീതി; ഗാർഹിക തൊഴിലാളിയുടെ ഇഖാമ എത്ര മാസം മുമ്പ് വരെ പുതുക്കാം? സംശയങ്ങൾക്ക് മറുപടി
സൗദിയിലെ വിദേശ തൊഴിലാളികൾക്ക് ബാധകമാകുന്ന വിവിധ സംശയങ്ങൾക്ക് ഔദ്യോഗികമായി മറുപടികളുമായി അബ്ഷിർ
ഒരു ഗാർഹിക തൊഴിലാളിയുടെ ഇഖാമ കാലാവധി കഴിയുന്നതിന്റെ എത്ര മാസം മുമ്പ് വരെ പുതുക്കാം എന്ന ചോദ്യത്തിന് അബ്ഷിർ വിശദീകരണം നൽകി.
ഇഖാമ കാലാവധി അവസാനിക്കാൻ 14 മാസത്തിനു താഴെ ബാക്കിയുള്ളപ്പോൾ എപ്പോഴും ഇഖാമ പുതുക്കാം എന്നാണ് അബ്ഷിർ പ്രതികരിച്ചത്.
അബ്ഷിർ കിയോസ്ക് മെഷീനിൽ ഫിംഗർ പ്രിന്റ് പതിയാത്തവർക്ക് അബ്ഷിർ അക്കൗണ്ട് എങ്ങനെ ആക്റ്റിവേറ്റ് ചെയ്യും എന്ന ചോദ്യത്തിനും അബ്ഷിർ മറുപടി നൽകി.
ഇത്തരത്തിൽ പ്രയാസം അനുഭവിക്കുന്നവർക്ക് രണ്ട് ഓപ്ഷനുകളാണു അബ്ഷിർ നിർദ്ദേശിച്ചത്.
1. ജവാസാത്ത് ഓഫീസുകളിലോ സിവിൽ അഫയേഴ്സ് ഓഫീസുകളിലോ പോയി രെജിസ്റ്റ്രൃഷൻ ആന്റ് ആക്റ്റിവേഷൻ സ്റ്റാഫുമായി ബന്ധപ്പെട്ട് അക്കൗണ്ട് ആക്റ്റിവേറ്റ് ചെയ്യാം.
2. ഉപയോക്താവിന്റെ ബാങ്ക് അക്കൗണ്ട് വഴിയും ഫിംഗർ പ്രിന്റ് ഇല്ലാതെ അബ്ഷിർ ആക്റ്റിവേഷൻ നടത്താം. സേവനം ലഭ്യമാകുന്ന ബാങ്കുകളുടെയും മറ്റും വിവരങ്ങൾ www.absher.sa എന്ന ലിങ്കിൽ പോയാൽ കിട്ടും.
ഒരു മൊബൈൽ നമ്പർ ഉപയോഗിച്ച് രണ്ട് പേർക്ക് അബ്ഷിറിൽ രെജിസ്റ്റർ ചെയ്യാമോ എന്ന ചോദ്യത്തിനും അബ്ഷിർ മറുപടി നൽകി.
അത് സാധ്യമല്ലെന്നും ഓരോ അക്കൗണ്ടുകൾക്കും പ്രത്യേകം മൊബൈൽ നമ്പറുകൾ വേണമെന്നും അത് മറ്റൊരാളുടെയും അബ്ഷിറിൽ രെജിസ്റ്റർ ചെയ്യാത്ത നമ്പർ ആയിരിക്കണമെന്നുമാണ് അബ്ഷിർ മറുപടി നൽകിയത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa