ഈ മാസം 23 മുതൽ സൗദിയിലേക്ക് നേരിട്ട് വിമാന സർവീസ് ആരംഭിക്കുന്നതിൻ്റെ മുന്നോടിയായാണു അബ്ഷിറിൽ ഖുദൂം പ്ളാറ്റ്ഫോം ആരംഭിച്ചിട്ടുള്ളതെന്ന് പ്രചാരണം; നിജസ്ഥിതി അറിയാം
സൗദി പ്രവാസികൾക്ക് നേരിട്ട് സൗദിയിലേക്ക് പറക്കുന്നതിനു മുന്നോടിയായാണു അബ്ഷിറിൽ ഖുദൂം പ്ളാറ്റ് ഫോം ആരംഭിച്ചതെന്ന സന്ദേശം സോഷ്യൽ മീഡിയകളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എന്നാൽ പ്രസ്തുത സന്ദേശത്തിൽ പരാമർശിക്കുന്ന ഖുദൂമും സൗദിയിലേക്ക് വിമാന സർവീസ് പുനരാരാംഭിക്കലും തമ്മിൽ യാതൊരു ബന്ധവുമില്ല എന്നതാണു വസ്തുത.
ഖുദൂം പ്ളാറ്റ് ഫോം എന്നത് നിലവിൽ സൗദിയിലേക്ക് പ്രവേശിക്കുന്ന പ്രവാസികൾ രെജിസ്റ്റർ ചെയ്യുന്ന മുഖീം ലിങ്ക് തന്നെയാണെന്ന് പരിശോധിച്ചാൽ മനസ്സിലാകും.
ഇക്കഴിഞ്ഞ ആഗസ്ത് അവസാന വാരം തന്നെ ഖുദൂം പ്ളാറ്റ് ഫോം അബ്ഷിർ ഹോം പേജിൽ ആരംഭിച്ചിട്ടുമുണ്ട്.
മുഖീമിൻ്റെ ലിങ്ക് തിരഞ്ഞ് പിടിച്ച് ടൈപ് ചെയ്യുന്നത് ഒഴിവാക്കാൻ അബ്ഷിർ സൈറ്റ് തുറന്നാൽ അബ്ഷിറിൽ നിന്ന് തന്നെ മുഖീം ലിങ്കിലേക്ക് പോകാനായുള്ള ഒരു മാർഗമാണു ഖുദൂം. ഖുദൂമിൽ നാം ക്ളിക്ക് ചെയ്താൽ അവസാനം എത്തിപ്പെടുന്നത് നിലവിൽ രെജിസ്റ്റർ ചെയ്യുന്ന മുഖീം ലിങ്കിലേക്ക് തന്നെയാണെന്ന് സാരം.
അത് കൊണ്ട് തന്നെ ഖുദൂം പ്ളാറ്റ് ഫോമും സൗദിയിലേക്കുള്ള നേരിട്ടുള്ള സർവീസും തമ്മിൽ യാതൊരു ബന്ധവും ഇല്ല എന്നത് പ്രത്യേകം ഓർക്കേണ്ടതുണ്ട്.
കഴിഞ്ഞ ദിവസം സൗദി സിവിൽ ഏവിയേഷൻ ഇമ്യൂൺ ആകാതെ വരുന്നവർക്കുള്ള അപ്ഡേറ്റ് ചെയ്ത നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച സർക്കുലറിൽ സൗദിയിലേക്ക് വരുന്നവരെല്ലാം ഖുദൂമിൽ രെജിസ്റ്റർ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ ചിലർ ഖുദൂം എന്നത് മറ്റേതോ പുതിയ ലിങ്കാണെന്ന ധാരണയിൽ അതുമായി സൗദിയിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസിനെ ബന്ധപ്പെടുത്തി വ്യാജ പ്രചരണങ്ങാൾ പടച്ച് വിടുകയായിരുന്നു. അത് പല പ്രവാസികളെയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa