റിയാദിൽ നിയമ ലംഘകരിൽ നിന്ന് പണം ശേഖരിച്ച് സൗദിക്ക് പുറത്തേക്ക് അയച്ച 4 വിദേശികൾ പിടിയിൽ
റിയാദ്: അനധികൃതമായി പണം ശേഖരിച്ച് സൗദിക്ക് പുറത്തേക്ക് അയച്ച് കൊടുത്ത 4 യമനികളെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.
ഇവർ ഇഖാമ, അതിർത്തി നിയമ ലംഘകരുടെ കയ്യിൽ നിന്നായിരുന്നു പണം ശേഖരിച്ചിരുന്നതെന്ന് പോലീസ് വ്യക്തമാക്കി.
മുപ്പതിനും നാല്പതിനും ഇടയിൽ പ്രായമുള്ള പ്രതികളിൽ നിന്ന് അഞ്ചര ലക്ഷത്തോളം റിയാൽ പോലീസ് കണ്ടെടുത്തിട്ടുണ്ട്.
ബാങ്കിംഗ് ട്രാൻസാക്ഷനുകൾ പിടിക്കപ്പെടാതിരിക്കാനായി മറ്റു വിവിധ മാർഗങ്ങൾ ഉപയോഗിച്ചായിരുന്നു പ്രതികൾ പണം പുറത്തേക്ക് അയച്ച് കൊണ്ടിരുന്നത്.
പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ പൂർത്തീകരിക്കുകയും പബ്ളിക് പ്രോസിക്യൂഷനു കൈമാറുമെന്നും പോലീസ് വാക്താവ് അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa