Wednesday, September 25, 2024
Saudi ArabiaTop Stories

തവക്കൽനാ രെജിസ്റ്റ്രേഷൻ പൂർത്തിയാക്കിയിട്ടും കൺഫർമേഷൻ മെസ്സേജ് ലഭിക്കാത്തവർ ശ്രദ്ധിക്കേണ്ടത്

സൗദിയിലേക്ക് മടങ്ങുന്ന പ്രവാസികൾ നാട്ടിൽ നിന്നെടുത്ത വാക്സിൻ ഡോസ് വിവരങ്ങൾ തവക്കൽനായിൽ അപ്ഡേറ്റ് ചെയ്യുന്നതിനായി ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ രെജിസ്റ്റർ ചെയ്തിട്ടും കൺഫർമേഷൻ മെസ്സേജ് ലഭിക്കാത്ത സാഹചര്യങ്ങൾ നിരവധിയുണ്ട്.

ആരോഗ്യ മന്ത്രാലയത്തിൻ്റെ സൈറ്റിൽ നൽകിയ അപേക്ഷ തള്ളിയിട്ടുണ്ടോ അതോ സ്വീകരിച്ച് ഇമ്യൂൺ ആയിട്ടുണ്ടോ എന്നും അറിയിക്കുന്നതിനുള്ള മെസ്സേജ് വരുന്നില്ലെന്നും തവക്കൽനായിൽ ഇമ്യൂൺ ആയിട്ടുണ്ടോ എന്നറിയാൻ എന്താണു ചെയ്യേണ്ടതെന്നും ചോദിച്ച് പല പ്രവാസികളും അറേബ്യൻ മലയാളിയുമായി ബന്ധപ്പെടുന്നുമുണ്ട്.

പലപ്പോഴും ചില ടെക്നിക്കൽ ഇഷ്യു കാരണം അപേക്ഷ സ്വീകരിച്ചതോ തള്ളിയതോ അറിയിച്ച് കൊണ്ടുള്ള മെസ്സേജുകൾ പലർക്കും ലഭിക്കാറില്ല എന്നതിനാൽ മെസ്സേജ് കാത്തിരിക്കാതെ അപേക്ഷകനു തന്നെ തൻ്റെ അപേക്ഷയുടെ സ്റ്റാറ്റസ് അറിയാൻ ശ്രമിക്കാവുന്നതാണ്.

സൗദിയിലേക്ക് പ്രവേശിക്കുന്നതിൻ്റെ മുംബ് രെജിസ്റ്റർ ചെയ്ത് പ്രിൻ്റെടുക്കേണ്ട മുഖീം പോർട്ടലിൽ പ്രവേശിച്ച് അപേക്ഷകൻ ഇമ്യൂൺ ആയിട്ടുണ്ടോ ഇല്ലയോ എന്ന് മനസ്സിലാക്കാൻ വഴിയുണ്ട്.

ഇതിനു https://muqeem.sa/#/vaccine-registration/register-resident?type=VaccinatedResident എന്ന ലിങ്കിൽ പോയി ഇഖാമ നംബറും ജനനത്തിയതിയും നൽകി വേരിഫൈ ക്ളിക്ക് ചെയ്യുകയാണ് ചെയ്യേണ്ടത്.

ഇങ്ങനെ വേരിഫൈ ക്ളിക്ക് ചെയ്യുന്ന സമയം The resident is not immune in Tawakkalna data, please register as Not Vaccinated Resident എന്ന് നോട്ടിഫിക്കേഷൻ മെസ്സേജ് പ്രത്യക്ഷപ്പെടുകയാണെങ്കിൽ അപേക്ഷൻ ഇത് വരെ ഇമ്യൂൺ ആയിട്ടില്ലെന്ന് മനസ്സിലാക്കാം.

അതേ സമയം ഇങ്ങനെ ഇമ്യൂൺ അല്ലെന്നുള്ള മെസ്സേജ് കാണുന്നവർക്ക് തങ്ങളുടെ അപേക്ഷ തള്ളിയിട്ടുണ്ടോ അതോ ഇപ്പോഴും പ്രൊസസിംഗിൽ ആണോ എന്നറിയാനും മാർഗമുണ്ട്.

https://eservices.moh.gov.sa/CoronaVaccineRegistration/ എന്ന ആരോഗ്യ മന്ത്രാലയത്തിൻ്റെ ലിങ്കിൽ ഒരിക്കൽ കൂടി പ്രവേശിച്ച് അപേക്ഷ നൽകാൻ ശ്രമിച്ചാൽ അപേക്ഷ തള്ളിയിട്ടുണ്ടെങ്കിൽ വീണ്ടും സൈറ്റിൽ അപേക്ഷ സ്വീകരിക്കും. എന്നാൽ അപേക്ഷ ഇപ്പോഴും പ്രൊസസിംഗിൽ ആണെങ്കിൽ അപേക്ഷ സ്വീകരിക്കില്ല, മാത്രമല്ല നിലവിലൊരു അപേക്ഷ പ്രൊസസിംഗിൽ ആണെന്ന നോട്ടിഫിക്കേഷൻ മെസ്സേജും കാണാൻ കഴിയും.

https://muqeem.sa/#/vaccine-registration/register-resident?type=VaccinatedResident എന്ന ലിങ്കിൽ പോയി ഇഖാമ നംബറും ജനനത്തിയതിയും നൽകി വേരിഫൈ ക്ളിക്ക് ചെയ്യുംബോൾ സൗദിയിൽ ഇറങ്ങുന്നത് സംബന്ധിച്ച കാര്യങ്ങൾ പൂരിപ്പിക്കുന്നതിനുള്ള അടുത്ത പേജിലേക്ക് പോകുന്നുവെങ്കിൽ അപേക്ഷകൻ ഇമ്യൂൺ ആയതായും ഉറപ്പിക്കാം.

ഇമ്യൂൺ ആയിട്ടും തവക്കൽനാ ആപിൽ അപ്ഡേഷൻ ഒന്നും വന്നില്ലെങ്കിൽ സൈൻ ഔട് ചെയ്ത് രണ്ടാമത് തവക്കൽനായിൽ പ്രവേശിക്കുകയോ ആപ് അപ്ഡേഷൻ നടത്താനുണ്ടെങ്കിൽ അപ്ഡേഷൻ നടത്തുകയോ ചെയ്യുക. അതോടൊപ്പം സൗദി നിയമപ്രകാരം സൗദിയിൽ പ്രവേശിക്കാൻ ആപ് ഇല്ലെങ്കിലും സാധ്യമാണെന്നോർക്കുക.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്