എല്ലാവരും മൂന്ന് ഡോസ് വാക്സിൻ സ്വീകരിക്കുന്നത് യുക്തിസഹമല്ലെന്ന് സൗദി ആരോഗ്യമന്ത്രാലയം; പുതിയ രോഗികൾ 75; ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം 400 ന് താഴെയെത്തി; 1.75 കോടി പേർ സെക്കൻഡ് ഡോസ് സ്വീകരിച്ചു
റിയാദ്: സൗദിയിൽ പുതുതായി 75 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. അതേ സമയം 64 പേർ കൂടി സുഖം പ്രാപിച്ചിട്ടുണ്ട്.
നിലവിൽ 2387 ആക്റ്റീവ് കേസുകളാണുള്ളത്. അതിൽ 378 പേരാണ് ഗുരുതരാവസ്ഥയിൽ കഴിയുന്നത്. ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം ദിനം പ്രതി കുറഞ്ഞ് വരുന്നത് വലിയ ആശ്വാസം നൽകുന്നുണ്ട്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 6 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കൊറോണ മരണം 8651 ആയി ഉയർന്നിട്ടുണ്ട്.
രാജ്യത്ത് ഇത് വരെയായി 4,05,12,479 വാക്സിൻ ഡോസുകളാണു വിതരണം ചെയ്തത്. 2,30,10,794 പേർ ഫസ്റ്റ് ഡോസും 1,75,01,685 പേർ സെക്കൻഡ് ഡോസും സ്വീകരിച്ചു.
സമൂഹത്തിലെ മുഴുവൻ ജനങ്ങളും മൂന്ന് ഡോസ് വാക്സിൻ സ്വീകരിക്കുന്നതിൽ അർഥമില്ലെന്ന് സൗദി ആരോഗ്യ മന്ത്രാലയം പ്രിവൻ്റീവ് വിഭാഗം അണ്ടർസെക്രട്ടറി ഡോ:അബ്ദുല്ല അസീരി അറിയിച്ചു.
സെക്കൻഡ് ഡോസ് തന്നെ ഗുരുതരമായ രോഗം, ഹിപ്നോസിസ്, മരണം എന്നിവയെ തടയുന്നുണ്ടെങ്കിൽ പൊതു സമൂഹം മൂന്ന് ഡോസ് വാക്സിൻ സ്വീകരിക്കുന്നത് യുക്തിസഹമല്ലെന്നും അദ്ദേഹം പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa