Sunday, November 24, 2024
Saudi ArabiaTop Stories

സൗദിയിലെ വിദേശികളുമായി ബന്ധപ്പെട്ട വിവിധ സംശയങ്ങൾക്ക് ജവാസാത്ത് നൽകിയ മറുപടികൾ കാണാം

സൗദിവത്ക്കരണം ബാധകമാക്കിയ ഒരു പ്രൊഫഷനിൽ ജോലി ചെയ്ത വിദേശിയെ പിടിക്കപ്പെട്ട് നാടു കടത്തിയാൽ പിന്നീട് അയാൾക്ക് മറ്റൊരു വിസയിൽ സൗദിയിൽ പ്രവേശിക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിനു സൗദി ജവാസാത്ത് മറുപടി നൽകി.

നിയമ ലംഘനത്തിനു പിടിക്കപ്പെട്ട് തർഹീൽ വഴി നാടു കടത്തപ്പെട്ടയാൾക്ക് പിന്നീട് ഹജ്ജ് വിസയിലും ഉംറ വിസയിലും മാത്രമേ സൗദിയിലേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ എന്നാണു ജവാസാത്ത് മറുപടി നൽകിയത്.

സൗദിയിൽ നിന്ന് ഒരു ഡോസും സൗദിക്ക് പുറത്ത് നിന്ന് ഒരു ഡോസും സ്വീകരിച്ച് തവക്കൽനായിൽ ഫുൾ ഇമ്യൂൺ ആയ വിദേശിക്ക് സൗദിയിലേക്ക് പ്രവേശന വിലക്കുള്ള രാജ്യത്ത് നിന്ന് നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കുമോ എന്ന ചോദ്യത്തിനും ജവാസാത്ത് മറുപടി നൽകി.

സൗദിയിൽ നിന്ന് തന്നെ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് ഫുൾ ഇമ്യൂൺ ആയവർക്ക് മാത്രമേ വിലക്കുള്ള രാജ്യത്ത് നിന്ന് നേരിട്ട് സൗദിയിലേക്ക് പ്രവേശിക്കാൻ സാധിക്കുകയുള്ളൂ എന്നാണു ജവാസാത്ത് പ്രതികരിച്ചത്.

നവംബർ 30 വരെ ഇഖാമയും റി എൻട്രിയും പുതുക്കുമെന്ന ജവാസാത്ത് പ്രഖ്യാപനം വന്നിട്ടും ഇത് വരെ പുതുക്കി ലഭിച്ചിട്ടില്ലെന്ന പരാതിക്കും ജവാസാത്ത് മറുപടി നൽകി.

നാഷണൽ ഇൻഫൊർമേഷൻ സെൻ്ററിൻ്റെ സഹകരണത്തോടെ ഇഖാമയും റി എൻട്രിയും ഓട്ടോമാറ്റിക്കായി പുതുക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും ജവാസാത്ത് സെൻ്ററുകളെ അതിനായി സമീപിക്കേണ്ടതില്ലെന്നും ആണു ജവാസാത്ത് മറുപടി നൽകിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്