സൗദിയിൽ കഴിഞ്ഞ ഒരാഴ്ചക്കകം പിടിക്കപെട്ടത് പതിനാറായിരത്തിൽ പരം വിദേശികൾ; 9144 പേരെ തർഹീൽ വഴി നാടു കടത്തി
ജിദ്ദ: വിവിധ സർക്കാർ ഏജൻസികളുടെ സഹായത്തോടെ സൗദി ആഭ്യന്തര സുരക്ഷാ വിഭാഗം നടത്തുന്ന പരിശോധനകളിൽ കഴിഞ്ഞ ഒരാഴ്ചക്കകം മാത്രം പിടിക്കപ്പെട്ടത് 16,466 നിയമ ലംഘകർ.
ഇഖാമ നിയമം ലംഘിച്ച 6470 പേരും തൊഴിൽ നിയമം ലംഘിച്ച1814 പേരും അതിർത്തി നിയമം ലംഘിച്ച 8182 പേരും പിടിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.
സൗദിയിലേക്ക് വിവിധ മാർഗങ്ങളിലൂടെ നുഴഞ്ഞ് കയറാൻ ശ്രമിച്ച 304 പേർ പിടിക്കപ്പെട്ടിട്ടുണ്ട്. അതിൽ 32 ശതമാനം യമനികളും 64 ശതമാനം എത്യോപ്യക്കാരും 4 ശതമാനം മറ്റു രാജ്യക്കാരുമാണ്.
അനധികൃത മാർഗങ്ങളിലൂടെ സൗദിക്ക് പുറത്തേക്ക് കടക്കാൻ ശ്രമിച്ച 21 പേരും പിടിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.
ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകർക്ക് താമസ, ഗതാഗത, തൊഴിൽ സഹായങ്ങൾ ചെയ്ത 13 പേരെയും പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
9144 പേരെ ഡീപോർട്ടേഷൻ സെൻ്ററുകൾ വഴി നാടു കടത്തിയിട്ടുണ്ട്. രാജ്യത്തിൻ്റെ വിവിധ മേഖലകളിൽ ശക്തമായ പരിശോധനകളാണു നടക്കുന്നത്.
അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa