Tuesday, September 24, 2024
Saudi ArabiaTop Stories

സൽമാൻ രാജാവിന്റെ ഇഷ്ട ഭക്ഷണം എന്ത് ? രാജാവിന്റെ പാചകക്കാരൻ വെളിപ്പെടുത്തുന്നു

രാജാക്കന്മാരുടെ ഷെഫ് എന്നറിയിപ്പടുന്ന ഡോ: തൗഫീഖ് അൽ ഖാദിരി സൽമാൻ രാജാവിൻ്റെ ഇഷ്ട ഭക്ഷണത്തെക്കുറിച്ച് വെളിപ്പെടുത്തി.

രാജാക്കന്മാർക്ക് പുറമെ മുൻ യു എസ് പ്രസിഡൻ്റ് ബരാക്ക് ഒബാമ അടക്കമുള്ളവർക്ക് താൻ ഭക്ഷണം തയ്യാറാക്കിയിട്ടുണ്ടെന്ന് ഖാദിരി വ്യക്തമാക്കി.

മുൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസിന്റെ പ്രത്യേക അഭ്യർഥന പ്രകാരം ഒമാനി ഫുഡ് ആയ ഖൻബൂരി തയ്യാറാക്കിക്കൊടുത്തതും ഖാദിരി ഓർക്കുന്നു.

ഇതിനു പുറമെ രാജാക്കന്മാരുടെ അതിഥികളായെത്തുന്ന നിരവധിയാളുകൾക്കും ഖാദിരി ഭക്ഷണം ഒരുക്കിക്കൊടുത്തിട്ടുണ്ട്.

ഫഹദ് രാജാവും അബ്ദുല്ല രാജാവും മദീന,മക്ക, ജിദ്ദ എന്നിവിടങ്ങളിലെ ഹിജാസി ഫുഡ് ആയിരുന്നു ഇഷടപ്പെട്ടിരുന്നത്. അത് തയ്യാറാക്കാനായി മാത്രം താൻ പോകുമായിരുന്നു.

സൽമാൻ രാജാവ് പൊതുവെ ഹിജാസി ഭക്ഷണം ഇഷ്ടപ്പെടുന്നയാളാണ്. കാബ്ളി, മദീനി, ബുഖാരി റൈസുകൾ, മെന്റോ, ഫർമോസ, യഗ്മഷ്‌ എന്നിവ അതിൽ ഉൾപ്പെടുന്നതായും ഖാദിരി വ്യക്തമാക്കി.

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്