Tuesday, September 24, 2024
Saudi ArabiaTop Stories

40 വർഷം സൗദിയിൽ സേവനം ചെയ്ത ഇന്ത്യൻ ഡോക്ടർക്കും ഭാര്യക്കും പണവും സമ്മാനങ്ങളും നൽകി നാട്ടുകാരുടെ യാത്രയയപ്പ്.

അൽജൗഫ്: അൽജൗഫിലെ മർകസുൽ അളാരി ഇലെ ഒരു ഹെൽത്ത് സെന്ററിൽ കഴിഞ്ഞ 40 വർഷമായി സേവനം ചെയ്യുന്ന ഇന്ത്യൻ ഡോക്ടർക്കും ഭാര്യക്കും നാട്ടുകാരുടെ ഊഷ്മളമായ ആദരവും യാത്രയയപ്പും.

സേവനം അവസാനിപ്പിച്ച് മടങ്ങുന്ന മുഹമ്മദ്‌ സൈഫുല്ല, ഫർഹത്ത് ജഹാൻ എന്നീ ഡോക്ടർ ദമ്പതികളെയാണ്‌ അൽജൗഫ് നിവാസികൾ ആദരിക്കുകയും യാത്രയയപ്പ് നൽകുകയും ചെയ്തത്.

സഹോദരങ്ങളെപ്പോലയായിരുന്നു ഇരുവരും ഇത് വരെ തങ്ങൾക്കിടയിൽ കഴിഞ്ഞതെന്ന് ഒരു നാട്ടുകാരൻ വ്യക്തമാക്കി.

രണ്ട് പേർക്കും നിരവധി സമ്മാനങ്ങളും പണവും നൽകിയായിരുന്നു നാട്ടുകാർ യാത്രയയപ്പ് നൽകിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്