Saturday, November 23, 2024
Saudi ArabiaTop Stories

പകുതിയെടുക്കുക; മുഴുവൻ വില നൽകുക: പരസ്യത്തിന്റെ രഹസ്യം വ്യക്തമാക്കി സൗദി ആരോഗ്യ മന്ത്രാലയം

കഴിഞ്ഞ ദിവസം വ്യാപകമായി പ്രചരിച്ച ഒരു പരസ്യത്തെക്കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

പകുതിയെടുക്കുക; മുഴുവൻ വില നൽകുക എന്ന ടൈറ്റിലിലായിരുന്നു സോഷ്യൽ മീഡിയകളിൽ ആരോഗ്യ മന്ത്രാലയത്തിന്റെ പരസ്യം പൊതു ശ്രദ്ധ ആകർഷിച്ചത്.

ഒരു ഡോസ് വാക്സിൻ എടുത്ത് അവസാനിപ്പിക്കാതെ രണ്ട് ഡോസും സ്വീകരിക്കുന്നതിനുള്ള അവബോധം ആളുകളിലുണ്ടാക്കുകയാണു പരസ്യം വഴി മന്ത്രാലയം ഉദ്ദേശിച്ചത്.

ഒരു സാധനത്തിന്റെ മുഴുവൻ വില നൽകി പകുതി മാത്രം വാങ്ങുന്നതിലെ പൊരുത്തക്കേട് പോലെയാണു വാക് സിൻ രണ്ട് ഡോസും സ്വീകരിക്കാതിരിക്കുന്നതെന്നാണു മുഴുവൻ വില നൽകുക; പകുതി സാധനമെടുക്കുക എന്ന ടൈറ്റിൽ വഴി മന്ത്രാലയം ഉദ്ദേശിച്ചത്.

പകുതി സ്വീകരിച്ച് ജീവിക്കരുത് മുഴുവനാക്കുക എന്നാണ് ഫുൾ ഡോസ് വാക്സിൻ സീകരിക്കുന്നതിനായുള്ള മന്ത്രാലയ കാംബയിനിന്റെ  ക്യാപ്ഷൻ.

പകുതി കാര്യങ്ങൾ ഉള്ളത് മുഴുവനാകാത്ത കഥയാണെന്നും പകുതി പരിഹാരങ്ങൾ ഒരു പ്രശ്നം പൂർണ്ണമായും പരിഹരിക്കില്ലെന്നും പകുതി പ്രതിരോധം അസമമായ ഏറ്റു മുട്ടലാണെന്നും ആരോഗ്യ മന്ത്രാലയം ഓർമ്മിപ്പിക്കുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്