തിങ്കളാഴ്‌ച, ജൂൺ 8, 2026
Dammam

അനുശോചനം രേഖപ്പെടുത്തി

ദമാം: (പീപ്പിൾസ് കൾചറൽ ഫോറം) പി സി എഫ് ദമ്മാം സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പിഡിപി വൈസ് ചെയർമാൻ പൂന്തുറ സിറാജിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി 17.09 2021 വെള്ളിയാഴ്ച 4 മണിക്ക് ആരംഭിച്ച ഓൺലൈൻ മീറ്റിങ്ങിൽ നിരവധി പേർ പങ്കെടുത്തു സംസാരിച്ചു. മൂന്നര പതിറ്റാണ്ടുകാലം ജനസേവന രംഗത്ത് വിശ്രമമില്ലാതെ പ്രവർത്തിച്ച ജനഹൃദയങ്ങളിൽ സ്ഥാനം പിടിച്ച വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു. തിരുവനന്തപുരം ജില്ലാ കോർപ്പറേഷനിലേക്ക് മൂന്നുതവണ ബഹു ഭൂരിപക്ഷത്തോടെ വിജയിച്ച കൗൺസിലർ ആയി നിയമിതനായ അദ്ദേഹം നാടിന്റെ വികസനപ്രവർത്തനങ്ങളിൽ മുഴുകി അടിച്ചമർത്തപ്പെട്ടവരുടെയും പിന്നോക്ക ദളിത് ന്യൂനപക്ഷ വിഭാഗങ്ങളുടെയും അവകാശങ്ങൾ നേടിയെടുക്കുന്നതിനുവേണ്ടി അബ്ദുൽ നാസർ മഅദനി യോടൊപ്പം ചേർന്നുനിന്നു പ്രവർത്തിച്ച ധീരനായ വിപ്ലവ പോരാളിയാണ് അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നമുക്ക് നഷ്ടമായതെന്ന് യോഗം അഭിപ്രായപ്പെട്ടു.

പി ടി കോയ അധ്യക്ഷതവഹിച്ച യോഗത്തിൽ പി സി എഫ് സൗദി നാഷണൽ കമ്മിറ്റി ജനറൽ സെക്രട്ടറി നിസാം വെള്ളാവിൽ ഉദ്ഘാടനം ചെയ്തു,മുജീബ് പാനൂർ,നവാസ് ഐ സി എസ്,ബദറുദ്ദീന് ആദിക്കാട്ടുകുളങ്ങര,ഷഹുൽഹമീദ് പള്ളിശ്ശേരിക്കൽ, മഹബൂബ് കായംകുളം,സിദ്ദീഖ് പത്തടി,ഷരീഫ് ചവറ, അഷ്റഫ് മൈനാഗപ്പള്ളി, ഷാനവാസ് വെമ്പായം,റഫീഖ് പാനൂർ, ഷാജഹാൻ കൊട്ടുകാട്,ആലിക്കുട്ടി മഞ്ചേരി,സിദ്ദീഖ് പള്ളിശ്ശേരിക്കൽ,
എന്നിവർ അനുശോചന യോഗത്തിൽ സംസാരിച്ചു ഷൗക്കത്ത് തൃശ്ശൂർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു യഹിയ മുട്ടയ്ക്കാവ് സ്വാഗതവും അഷ്റഫ് ശാസ്താംകോട്ട നന്ദിയും പറഞ്ഞു..

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്