സൗദിയിൽ വാക്സിനേഷൻ തോത് ഉയർന്നതോടെ കൊറോണ പ്രതിരോധ നടപടികളിൽ അയവ് വരുത്തുമോ ? ആരോഗ്യ മന്ത്രാലയം പ്രതികരിച്ചു
റിയാദ്: രാജ്യത്ത് വാക്സിനേഷൻ തോത് ഉയർന്നതോടെ കൊറോണ പ്രതിരോധാ നടപടികളിൽ അയവ് വരുത്തുമോ എന്ന സംശയത്തിനു സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി പ്രതികരിച്ചു.
എല്ലാവരും രണ്ട് ഡോസുകൾ സ്വീകരിക്കേണ്ടതുണ്ടെന്നും പകർച്ചാ വ്യാധി കഴിയുന്നത് വരെ മാസ്ക് അടക്കമുള്ള പ്രതിരോധ നടപടികൾ തുടരേണ്ടതുണ്ടെന്നും വാക്താവ് ഓർമ്മിപ്പിച്ചു.
നിലവിൽ രാജ്യത്ത് നിന്നുള്ള റിപ്പോർട്ടുകൾ ഏറെ ആശ്വാസം പകരുന്നുണ്ട്. അതേ സമയം എല്ലാവരും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് കഴിയുന്നതോടെ രാജ്യം കൂടുതൽ സുരക്ഷിതമാകും.
ഒരു ഡോസ് സ്വീകരിച്ചത് കൊണ്ടും കൊറോണ ബാധിച്ഛ് സ്വാഭാവിക പ്രതിരോധ ശേഷി നേടിയത് കൊണ്ടും വൈറസിൻ്റെ വക ഭേദങ്ങളെ പ്രതിരോധിക്കാൻ സാധിക്കില്ല. എന്നാൽ രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ കൊറോണയുടെ സങ്കീർണ്ണതകളിൽ നിന്ന് സുരക്ഷിതരാണെന്നും അദ്ദേഹം പറഞ്ഞു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa