ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡെൽഹി: സൗദി വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തി.
സല്മാൻ രാജാവിൻ്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സല്മാൻ രാജകുമാരൻ്റെയും ആശംസകൾ ഇന്ത്യൻ ജനതക്കും ഇന്ത്യൻ സർക്കാരിനും ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ കൈമാറി.സൗദി ഭരണകൂടത്തിനും സൗദി ജനതക്കും തൻ്റെ അഭിവാദ്യങ്ങൾ പ്രധാനമന്ത്രിയും കൈമാറി.
ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള ചരിത്രപരവും സുദൃഡവുമായ ബന്ധങ്ങൾ ഇരുവരും കൂടിക്കാഴ്ചയിൽ അവലോകനം ചെയ്യുകയും കൂടുതൽ പുരോഗതിക്കും അഭിവൃദ്ധിക്കും വേണ്ടിയുള്ള കാര്യങ്ങൾ നേടിയെടുക്കുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
അന്തർദ്ദേശീയ പ്രശ്നങ്ങളും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ചർച്ചയിൽ ഇടം പിടിച്ചു. പരിസ്ഥിതി സൗഹൃദപരമായ കിരീടാവകാശിയുടെ പദ്ധതികളെ പ്രധാനമന്ത്രി പ്രശംസിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa