സുരക്ഷാ ഉദ്യോഗസ്ഥനു നേരെ അസഭ്യം പറഞ്ഞ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച സൗദി യുവതിക്ക് 5 വർഷം ജയിൽ ശിക്ഷ
റിയാദ്: സുരക്ഷാ ഉദ്യോഗസ്ഥനെ തൻ്റെ ജോലിക്കിടയിൽ അപമാനിച്ച് കൊണ്ട് മോശം വാക്കുകൾ ഉപയോഗിച്ച് അത് റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയയിലിട്ട സൗദി യുവതിക്ക് കോടതി 5 വർഷം ജയിൽ ശിക്ഷ വിധിച്ചു.
കൊറോണ പ്രതിരോധവുമായി ബന്ധപ്പെട്ട് തൻ്റെ ഉത്തരാവാദിത്വപ്പെട്ട ഡ്യൂട്ടി നിർവ്വഹിക്കുന്നതിനിടയിലായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥനെ യുവതി അപമാനിച്ചത്.
സുരക്ഷാ ഉദ്യോഗസഥനെ അപമാനിക്കുന്ന വാക്കുകൾ പ്രയോഗിക്കുന്നത് യുവതി തന്നെ റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡീയയിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
സംഭവത്തിൽ പ്രതിയുടെ പിതാവ് തന്നെ തൻ്റെ മകളുടെ പ്രവർത്തനത്തിൽ അസംതൃപ്തി പ്രകടിപ്പിക്കുകയും താൻ സുരക്ഷാ ഉദ്യോഗസ്ഥരെയും നിയമ നടപടികളെയും ആദരിക്കുന്നതായും അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa