Monday, November 25, 2024
Saudi ArabiaTop Stories

സൗദിവത്ക്കരണം കൂടുതൽ പ്രൊഫഷനുകളിലേക്ക് നീളുമെന്ന് സൂചന

റിയാദ്: നേരത്തെ സൗദിവത്ക്കരിച്ച പ്രൊഫഷനുകളുമായി ബന്ധപ്പെട്ട ഗുണനിലവാരം കൂടിയ അധികം പ്രൊഫഷനുകൾ സൗദിവത്ക്കരിക്കാൻ മാനവ വിഭവ ശേഷി മന്ത്രാലയം പഠനം നടത്തുന്നു.

സപ്ളൈ-ഡിമാൻ്റ് തോതിനനുസരിച്ച് തൊഴിൽ മാർക്കറ്റ് നിയന്ത്രിക്കുന്നതിനു മന്ത്രാലയം ലക്ഷ്യമിടുന്നുണ്ടെന്ന് മന്ത്രാലയത്തിലെ ജനറൽ അഡ്‌മിനിസ്റ്റ്രേഷൻ ഓഫ് ഇൻസ്റ്റിറ്റ്യൂഷണൽ കമ്യൂണിക്കേഷൻ അറിയിച്ചു.

നിരവധി മദ്ധ്യ, ഉന്നത ഗുണനിലവാരമുള്ള പ്രൊഫഷനുകൾ സൗദിവത്ക്കരിക്കുന്നതിനായി മന്ത്രാലയം നേരത്തെ ലക്ഷ്യമിട്ടിരുന്നു.

അത്തരം ക്വാളിറ്റിയുള്ള പ്രൊഫഷനുകളിൽ പലതും സൗദിവത്ക്കരണ നിബന്ധനക്ക് വിധേയമായിട്ടുണ്ട്. അതിൽ പെട്ട പ്രൊഫഷനുകളിൽ പെട്ടതാണ് അക്കൗണ്ടിംഗ്, എഞ്ചിനീയറിംഗ്, ഫാർമസി, ഡെൻ്റൽ, ഐ ടി, സൂപർവൈസർമാർ, ഡിപാർട്മെൻ്റ്, ബ്രാഞ്ച് മനേജർമാർ, സെൻട്രൽ മാർക്കറ്റുകളിലെ മാനേജർമാർ ,സൂപർവൈസറി ജോബ്സ്, എന്നിവയെല്ലാം അതിൽ ഉൾപെടും.

കൊറോണ സാഹചര്യത്തിൽ പോലും രാജ്യത്തെ യുവതീ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്‌മ നിരക്ക് കുറക്കാൻ മന്ത്രാലയത്തിൻ്റെ തീരുമാനങ്ങൾ സഹായകരമായിട്ടുണ്ട്.

അ റേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്