പിടിക്കപ്പെടുന്ന നിയമ ലംഘകന് സ്വയം പ്രതിരോധിക്കാൻ അവസരം: സൗദി ജവാസാത്ത്
സുരക്ഷാ ഉദ്യോഗസ്ഥരുടെ പിടിയിലാകുന്ന നിയമ ലംഘകന് തന്റെ വാദങ്ങൾ നിരത്തി സ്വയം പ്രതിരോധിക്കാൻ അവസരമുണ്ടെന്ന് സൗദി ജവാസാത്ത് അറിയിച്ചു.
പ്രത്യേക സമിതിക്ക് മുന്നിൽ നിയമ ലംഘകനെ ഹാജരാക്കുന്നതിനു മുംബായിരിക്കും തന്റെ ഭാഗം ന്യായീകരിക്കാൻ നിയമ ലംഘകന് സമയം അനുവദിക്കുക.
പ്രത്യേക സമിതിക്ക്/ജൂഡീഷ്യറിക്ക് മുംബാകെ ഹാജരാക്കിയാൽ ഒരു മണിക്കൂറിനുള്ളിൽ തന്നെ നിയമ നടപടികൾ സ്വീകരിക്കും.
ഒരാളെ പിടികൂടിയാൽ അയാൾ നിയമ ലംഘകനാണോ എന്നത് സ്ഥിരീകരിക്കുകയാണു ആദ്യം ചെയ്യുക. ശേഷം അയാളെ സഹായിച്ചവരെ കണ്ടെത്തുകയും ചെയ്യും.
സൗദി ജവാസാത്ത് ഡെപ്യൂട്ടി ഡയരക്ടർ ജനറൽ സ്വാലിഹ് അൽ മുറബ അ ആണ് നിയമ ലംഘകരെ കൈകാര്യം ചെയ്യുന്ന രീതി വിശദീകരിച്ചത്.
സൗദിയിൽ നിയമ ലംഘകർക്കായുള്ള പരിശോധനകൾ ശക്തമായിത്തന്നെ തുടരുന്നുണ്ട്. ഓരോ ആഴ്ചയും ശരാശരി 15,000 നിയമ ലംഘകരാണിപ്പോൾ പിടിക്കപ്പെടുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa