കുറ്റാരോപിതൻ ഒരു മാസത്തിനുള്ളിൽ സൂറത്തുൽ മുൽക്ക് മന:പാഠമാക്കണമെന്ന് ശിക്ഷ വിധിച്ച് ഉമ്മുൽ ഖുവൈൻ കോടതി
ഒരു കേസിൽ കുറ്റാരോപിതനായ വ്യക്തിക്ക് അപൂർവ്വമായ ശിക്ഷ വിധിച്ച ഉമ്മുൽ ഖുവൈൻ കോടതിയുടെ നടപടി യു എ ഇയിൽ ഏറെ ശ്രദ്ധേയമായി.
ഒരു അപകടത്തിനു കാരണമായെന്ന കേസിൽ ഉൾപ്പെട്ട കുറ്റാരോപിതനായിരുന്നു ഉമ്മുൽ ഖുവൈൻ കോടതി അപൂർവ്വ ശിക്ഷ വിധിച്ചത്.
ഒരു മാസത്തിനുള്ളിൽ വിശുദ്ധ ഖുർആനിലെ അദ്ധ്യായമായ സൂറത്തുൽ മുൽക്ക് മന:പാഠമാക്കണമെന്നായിരുന്നു കോടതി വിധിച്ചത്.
ജനറൽ അതോറിറ്റി ഓഫ് ഇസ് ലാമിക് അഫയേഴ്സിൻ്റെ മേൽനോട്ടത്തിലായിരിക്കണം ഇയാൾ ഖുർ ആൻ സൂറത്ത് മന:പാഠമാക്കേണ്ടത്.
അതോടൊപ്പം അയാൾ കോടതി ഫീസ് അടക്കണമെന്നും കോടതി വിധിയിൽ പറയുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa