റിയാദിൽ ചിത്രീകരിച്ച ‘ അകം ‘ഹൃസ്വ ചിത്രത്തിന് ഇന്ത്യൻ ഇന്റർനാഷണൽ ചലച്ചിത്ര മേളയിൽ പുരസ്‌കാരം.
റിയാദ്: അകം എന്ന ഹ്രസ്വ ചിത്രത്തിന് ഇന്ത്യൻ ഇന്റർനാഷണൽ ചലച്ചിത്ര മേളയിൽ നല്ല സന്ദേശത്തിനുള്ള രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം ലഭിച്ചു. ജെസ് മീഡിയയുടെ ബാന്നറിൽ ജോൺസൻ അലക്സ് നിർമിച്ചു സൗമി ജോൺസൻ സംവിധാനം ചെയ്ത ഒരു സ്ത്രീപക്ഷ സിനിമ കൂടിയാണ്.
ഒരു സ്ത്രീയുടെ ജീവിതത്തിൽ വന്നു ചേരുന്ന ആകസ്മിക നിമിഷങ്ങളും ഭർതൃ പീഡനങ്ങളും അതുവഴി അവൾക്കുണ്ടാകുന്ന മാനസിക സമ്മർദ്ദങ്ങളും അതിജീവനവും ഇതിവൃത്തമായ ഈ ഹ്രസ്വ ചിത്രത്തിന്റെ അണിയറയിൽ കാമറ ബ്ലെസ്സൺ ജോൺ, എഡിറ്റിംഗ് വിനീത് , ബിജിഎം സനിൽ ജോസഫ് ആലാപനം മാലിനി നായർ എന്നിവരാണ് പ്രവർത്തിച്ചത്.
റിയാദ് ഇൽ ചിത്രീകരിച്ച അകം മാലിനി നായർ,റെജു രാജൻ, ജോർജ് ജോൺസൻ എവെലിൻ റെജു , നിധി , ജോൺസൻ , ജയ് എന്നിവർ അവരുടെ അഭിനയ മികവുകൊണ്ട് ഭംഗിയാക്കി. Digital Carving ഫിലിം സ്കൂൾ ന്റെ ഹ്രസ്വ ചിത്ര മേളയിൽ ആദ്യ റൌണ്ട് ഇൽ Akam തെരഞ്ഞെടുക്കപ്പെട്ടിരുന്നു .
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa