Wednesday, September 25, 2024
Saudi ArabiaTop Stories

മലപ്പുറത്തെ വീഡിയോ സൗദിയിൽ വൈറലാകുന്നു

സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് മലപ്പുറം പെരിന്തൽമണ്ണയിൽ മധുരം വിതരണം ചെയ്യുന്ന വീഡിയോ ക്ലിപ് സൗദിയിൽ വൈറലായി.

സൗദി സോഷ്യൽ മീഡിയകളിൽ ഇന്ത്യക്കാരൻ കേരളത്തിൽ മധുരം വിതരണം ചെയ്യുന്നുവെന്ന കാപ്ഷനോടെയാണു വീഡിയോ പ്രചരിക്കുന്നത്.

സൗദി ഡ്രസിട്ട് വാഹനങ്ങളിലുള്ളവർക്കെല്ലാം ഒരാൾ മധുരം വിതരണം ചെയ്യുന്ന വീഡിയോ സൗദി ദേശീയ ഗാനത്തിന്റെ അകംബടിയോടെയുള്ളതാണ്‌. അദ്ദേഹത്തെ മറ്റൊരാൾ സഹായിക്കുന്നുമുണ്ട്.

അന്നം തരുന്ന രാജ്യത്തിന്റെ ദേശീയ ദിനം പ്രവാസികൾ എന്നും വലിയ ആവേശത്തോടെയാണു സ്വീകരിക്കാറുള്ളത്.

ഇന്ത്യയെന്റെ പെറ്റമ്മയാണെങ്കിൽ സൗദിയെന്റെ പോറ്റുമ്മയാണെന്ന ടൈറ്റിലിൽ നിരവധി പ്രവാസികൾ സൗദി ദേശീയ ദിനത്തിനു ആശംസകൾ അർപ്പിച്ചിരുന്നു

കൈവിടാമായിരുന്നിട്ടും കൂടെച്ചേർത്ത സൗദി ഭരണാധികാരികളുടെ കരുതൽ കൊറോണക്കാലത്ത് പ്രവാസികൾ അനുഭവ്വിച്ചറിഞ്ഞിട്ടുണ്ട്.

നിയമ ലംഘകരാണെങ്കിൽ പോലും വിദേശികൾക്ക് വാക്സിൻ സൗജന്യമായി നൽകണമെന്നുത്തരവിട്ടും വിമാന സർവീസ് ഇല്ലാത്ത രാജ്യങ്ങളിൽ കുടുങ്ങിയവരുടെ ഇഖാമയും റിഎൻട്രിയും സൗജന്യമായി പുതുക്കിയും എല്ലാം ഭരണകൂടം കാണിച്ച സ്നേഹവും കരുതലും പ്രവാസികൾക്ക് ഒരിക്കലും മറക്കാൻ സാധിക്കാത്തതാണ്‌.

പെരിന്തൽമണ്ണയിൽ സൗദി ദേശീയ ദിനത്തോടനുബന്ധിച്ച് മധുരം വിതരണം ചെയ്യുന്ന വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.

https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q