Wednesday, November 27, 2024
Saudi ArabiaTop Stories

സൗദിയിൽ ഒരാഴ്ചക്കുള്ളിൽ പിടിക്കപ്പെട്ടത് 15,000 ത്തിൽ പരം വിദേശികൾ

സൗദിയിൽ ഇഖാമ, തൊഴിൽ, അതിർത്തി നിയമ ലംഘകർക്കായുള്ള പരിശോധനകൾ ശക്തമായി നടക്കുന്നു.

കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ മാത്രം 15693 നിയമ ലംഘകരെയാണു പിടി കൂടിയതെന്ന് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കി.

ഇഖാമ നിയമ ലംഘകരായ 6336 പേരും തൊഴിൽ നിയമ ലംഘകരായാ1905 പേരും അതിർത്തി നിയമ ലംഘകരായ7452 പേരും പിടിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.

അനധികൃതമായി സൗദിയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച 311 പേരെ പിടി കൂടിയിട്ടുണ്ട്. അതിൽ 54 ശതമാനം യമനികളും 43 ശതമാനം എത്യോപ്യക്കാരും 3 ശതമാനം മറ്റു രാജ്യക്കാരുമാണ്.

അനധികൃത മാർഗങ്ങളിലൂടെ സൗദിക്ക് പുറത്തേക്ക് കടക്കാൻ ശ്രമിച്ച 6 പേരും അനധികൃത താമസക്കാരെ സഹായിച്ച 15 പേരും പിടിക്കപ്പെട്ടവരിൽ ഉൾപ്പെടുന്നു.

അനധികൃത താമസക്കാർക്ക് താമസ, ഭക്ഷണ, ട്രാൻസ്പോർട്ട്, തൊഴിൽ സഹായങ്ങൾ ചെയ്യുന്നവർക്ക് ശക്തമായ ശിക്ഷാ നടപടികൾ നേരിടേണ്ടി വരുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്