സിഗ്നലുകളിൽ കച്ചവടം ചെയ്യുന്നവരും സോഷ്യൽ മീഡിയകളിൽ യാചന നടത്തുന്നവരും സൗദിയിലെ പുതിയ ഭിക്ഷാടന വിരുദ്ധ നിയമത്തിന്റെ പരിധിയിൽ പെടും
ജിദ്ദ: ഭിക്ഷാടന വിരുദ്ധ നിയമം സൗദി മന്ത്രി സഭ അംഗീകരിക്കുകയും നിയമം പ്രാബല്യത്തിൽ വരികയും ചെയ്ത സാഹചര്യത്തിൽ കൂടുതൽ വിശദീകരണങ്ങളുമായി നിയമ വിദഗ്ധർ.
പുതിയ നിയമത്തിനു കീഴിൽ ട്രാഫിക് സിഗ്നലുകളിൽ പൂക്കളും, മാസ്ക്കും, ടിഷ്യുവുമെല്ലാം വിൽക്കുന്നവരും ഉൾപ്പെടുമെന്ന് സൗദി അഭിഭാഷകൻ അബ്ദുൽ അസീസ് അൽ സാമിൽ അറിയിക്കുന്നു.
സോഷ്യൽ മീഡിയകൾ വഴിയുള്ള യാചന നടത്തുന്നവരും പുതിയ ഭിക്ഷാടന വിരുദ്ധ നിയമത്തിൻ്റെ പരിധിയിൽ പെടുന്നുണ്ട്.
ഭിക്ഷാടനം നടത്തുന്നവർക്കും പ്രോത്സാഹിപ്പിക്കുന്നവർക്കും 50,000 റിയാൽ പിഴയോ 6 മാസം ജയിലോ രണ്ട് ശിക്ഷയും ഒന്നിച്ചോ അനുഭവിക്കേണ്ടി വരും.
ഭിക്ഷാടന ഗ്യാംഗുകൾ നടത്തുന്നവർക്ക് ഒരു ലക്ഷം റിയാലോ ഒരു വർഷം തടവോ രണ്ട് ശിക്ഷയും ഒരുമിച്ചോ അനുഭവിക്കേണ്ടി വരും.
വിദേശികളാണെങ്കിൽ ശിക്ഷകൾക്ക് ശേഷം നാടു കടത്തുകയും സൗദിയിലേക്ക് ആജീവാനന്ത പ്രവേശന വിലക്കേർപ്പെടുത്തുകയും ചെയ്യുമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa