സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിദിന കൊറോണ റിപ്പോർട്ടിൽ പരിഷ്ക്കരണം; 1.84 കോടി പേർ സെക്കൻഡ് ഡോസ് സ്വീകരിച്ചു
ജിദ്ദ: കഴിഞ്ഞ ദിവസം മുതൽ സൗദി ആരോഗ്യ മന്ത്രാലയം പുറത്ത് വിടുന്ന പ്രതിദിന കൊറോണ റിപ്പോർട്ടിൽ പരിഷ്ക്കരണം വരുത്തി.
ഇന്നലെ മുതൽ പുറത്ത് വിടുന്ന റിപ്പോർട്ടിൽ നിന്ന് ആക്റ്റീവ് കേസുകളുടെ എണ്ണവും പ്രവിശ്യ തിരിച്ചുള്ള പുതിയ രോഗികളുടെ എണ്ണവും ഒഴിവാക്കിയിട്ടുണ്ട്. ഇപ്പോൾ ആക്റ്റീവ് കേസുകൾ കാണാൻ കോവിഡ് സൈറ്റിൽ പോകേണ്ടതുണ്ട്.
അതേ സമയം ഓരോ പ്രവിശ്യകളിലും സെക്കൻഡ് ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ ശതമാനം പുതിയ റിപ്പോർട്ടിൽ ചേർത്തിട്ടുണ്ട്.
സൗദിയിൽ പുതുതായി 59 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ 78 പേർ സുഖം പ്രാപിച്ചു. നിലവിൽ 2255 ആക്റ്റീവ് കേസുകളാണുള്ളത്. 5 കൊറോണ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ കൊറോണ മരണം 8704 ആയി ഉയർന്നിട്ടുണ്ട്.
രാജ്യത്ത് ഇത് വരെയായി 4,17,06,410 വാക്സിൻ ഡോസുകൾ വിതരണം ചെയ്തു. അതിൽ 2,32,85,379 ഫസ്റ്റ് ഡോസും 1,84,21,031 സെക്കൻഡ് ഡോസും ഉൾപ്പെടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa