Sunday, November 24, 2024
Top StoriesWorld

കൊറോണക്കെതിരെ ഗുളിക പരീക്ഷണവുമായി ഫൈസർ

കൊറോണ വൈറസിനെ ചെറുക്കുകയെന്ന ലക്ഷ്യത്തോടെ ഒരു കൊറോണ വൈറസ് ചികിത്സ സംവിധാനത്തെക്കുറിച്ചുള്ള പരീക്ഷണം നടക്കുന്നതായി ഫൈസർ കമ്പനി അറിയിച്ചു.

ചികിത്സക്കായി കമ്പനി വികസിപ്പിക്കുന്ന ഗുളികകളുടെ ഗുണഫലത്തെക്കുറിച്ചുള്ള പഠനം നടക്കുന്നു.

ചികിത്സ ഫലപ്രദമാണെങ്കിൽ വൈറസിനെ ആദ്യ ഘട്ടത്തിൽ തന്നെ പിടിച്ച് നിർത്താൻ സാധിക്കുമെന്ന് ഫൈസറിലെ ചീഫ് സയന്റിസ്റ്റ് അറിയിച്ചു.

രോഗിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കാതെത്തന്നെ അണുബാധയുടെ ആദ്യ ലക്ഷണങ്ങളിൽ തന്നെ നിർദ്ദേശിക്കാവുന്ന തരത്തിലാണ് മരുന്ന് രൂപകല്പന ചെയ്യുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്