Sunday, November 24, 2024
Saudi ArabiaTop Stories

12 വർഷം മുംബ് തന്നിൽ നിന്ന് പിടിച്ചെടുത്ത കാറിന്റെ പേരിൽ സൗദി വനിതക്ക് 5 ലക്ഷത്തോളം റിയാൽ നഷ്ടപരിഹാരം

ജിദ്ദ: തവണ അടക്കാത്തതിനാൽ 12 വർഷം മുംബ് കാർ കമ്പനി തന്നിൽ നിന്ന് പിടിച്ചെടുത്ത കാറിന്റെ പേരിൽ ഉണ്ടായ നഷ്ടങ്ങൾക്ക് പകരമായി സൗദി വനിതക്ക് 4.70 ലക്ഷം റിയാൽ നഷ്ടപരിഹാരം നൽകാൻ ജിദ്ദ ജനറൽ കോർട്ട് വിധി.

തവണ മുടങ്ങിയതിനാൽ കമ്പനി പിടിച്ചെടുത്ത കാർ മറ്റൊരാൾക്ക് കൈമാറിയിരുന്നു. എന്നാൽ യുവതിയുടെ പേരിൽ നിന്ന് രെജിസ്റ്റ്രേഷൻ നീക്കിയിരുന്നില്ല.

5 ലക്ഷം റിയാൽ വിലയുള്ള കാർ തന്നിൽ നിന്ന് ഉടമസ്ഥാവകാശം മാറ്റാതെ നിയമ വിരുദ്ധമായാണു കമ്പനി മറ്റൊരാൾക്ക് കൈമാറിയതെന്ന് സ്ത്രീ ആരോപിച്ചു.

അതോടൊപ്പം കാർ നിലവിൽ കയ്യിലുള്ള ആൾക്ക് വന്ന 55,000 റിയാലിന്റെ ട്രാഫിക് പിഴയും സ്ത്രീയുടെ ഐഡിയിലാണു വന്നത്.

ഇതിനെത്തുടർന്ന് തനിക്ക് വൻ നഷ്ടങ്ങളും തന്റെ ഐഡി യിൽ നിന്നുള്ള സർവീസുകൾ റദ്ദാക്കപ്പെടുകയും ചെയ്തതായി യുവതി പറഞ്ഞു.

വാദം കേട്ട കോടതി കാറിന്റെ നിലവിലുള്ള ഉടമസ്ഥനിൽ നിന്ന് 4.70 ലക്ഷം റിയാൽ നഷ്ടപരിഹാരം വാങ്ങി സ്ത്രിക്ക് നൽകണമെന്ന് വിധിക്കുകയായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്