Saturday, November 30, 2024
Saudi ArabiaTop Stories

സൗദിയിലെ ബിനാമികൾക്ക് ശക്തമായ മുന്നറിയിപ്പ്; പരിശോധനക്ക് എ ഐ പ്രയോജനപ്പെടുത്തും

ജിദ്ദ: ബിനാമി ബിസിനസുകളിലേർപ്പെട്ട സ്വദേശികൾക്കും വിദേശികൾക്കും ശക്തമായ മുന്നറിയിപ്പുമായി സൗദി വാണിജ്യകാര്യ മന്ത്രാാലയം.

2022 ഫെബ്രുവരി 16 നു ബിനാമികളുടെ പദവികൾ ശരിയാക്കുന്നതിനുള്ള ഇളവുകൾ അവസാനിക്കാനിരിക്കേയാണു മന്ത്രാലയത്തിൻ്റെ മുന്നറിയിപ്പ്.

ബിനാമികളെ കണ്ടെത്താനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അടിസ്ഥാനമാക്കിയുള്ള എല്ലാ നൂതന രീതികളും മാർഗ്ഗങ്ങളും അധികൃതർ ഉപയോഗിക്കും.

തങ്ങളുടെ സ്റ്റാറ്റസ് ശരിയാക്കാൻ ആഗ്രഹിക്കുന്ന എല്ലാവരും തിരുത്തലിനുള്ള അഭ്യർത്ഥന വാണിജ്യ മന്ത്രാലയത്തിനു അപേക്ഷിച്ചുകൊണ്ട് ഈ അവസരം പ്രയോജനപ്പെടുത്താനും അധികാരികൾ അംഗീകരിച്ച നേട്ടങ്ങളിൽ നിന്ന് പ്രയോജനം നേടാനും അധികൃതർ അഭ്യർത്ഥിച്ചു.

ബിനാമികളുടെ പദവികൾ ശരിയാക്കുന്നതിനായി നിലവിൽ ആറു ഓപ്ഷനുകളാണു മന്ത്രാലയം മുന്നോട് വെച്ചത്.

സ്ഥാപനത്തിൽ സൗദിയും വിദേശിയും തമ്മിലുള്ള പാർട്ണർഷിപ്പ്, സ്ഥാപനം വിദേശിയുടെ പേരിൽ രെജിസ്റ്റർ ചെയ്യുക, സ്ഥാപനത്തിൽ ഒരു പുതിയ പങ്കാളിയെ അവതരിപ്പിച്ചുകൊണ്ട് സൗദി തന്നെ സാമ്പത്തിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് തുടരുക, വ്യവഹാരം സൗദിയായിരിക്കുക, വിദേശി പ്രീമിയം ഇഖാമ കൈവശപ്പെടുത്തുക, വിദേശി സൗദി വിടുക. എന്നിവയാണു ബിനാമി പദവി ശരിയാക്കാൻ ചെയ്യണ്ടത്.

അറേബ്യൻ മലയാളി വാട്സ്ആപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്