സൗദിയിൽ പെട്രോൾ പമ്പ് ജീവനക്കാരനായ പ്രവാസിയെ കാറിൽ തട്ടിക്കൊണ്ട് പോയ പ്രതികൾ പിടിയിൽ; വീഡിയോ
ഹായിൽ: ഹായിലിലെ ഒരു പെട്രോൾ സ്റ്റേഷനിലെ ജീവനക്കാരനായ പ്രവാസിയെ തട്ടിക്കൊണ്ട് പോയ പ്രതികളെ പോലീസ് പിടി കൂടി.
കാറിൽ എണ്ണയടിച്ച് കഴിഞ്ഞ ശേഷം ജീവനക്കാരനെ അക്രമികളിൽ ഒരാൾ ബലമായി കാറിനകത്തേക്ക് തള്ളിക്കയറ്റുകയായിരുന്നു.
ഇന്ധനം നിറക്കുന്നതിനിടയിൽ ജീവനക്കാരനുമായി സംഘത്തിലെ യുവാവ് സംസാരിച്ച് കൊണ്ടിരിക്കുന്നത് വീഡിയോയിൽ കാണാൻ കഴിയുന്നുണ്ട്.
നേരത്തെ ആസൂത്രണം ചെയ്ത ശേഷമായിരുന്നു തട്ടിക്കൊണ്ട് പോകൽ നടന്നതെന്ന് വീഡിയോയിൽ വ്യക്തമാകുന്നുണ്ട്.
പ്രതികളെ പോലീസ് ഉടൻ പിടികൂടിയതായി ഹായിൽ പോലീസ് മീഡിയാ വാക്താവ് അറിയിച്ചു.
മൂന്ന് സൗദി യുവാക്കളാണു പ്രതികളെന്ന് പോലീസ് വ്യക്തമാക്കി. ഇവരിൽ നിന്ന് മയക്ക് മരുന്ന് കണ്ടെടുത്തിട്ടുണ്ട്.
പ്രതികൾ പണം കൊള്ളയടിക്കാനാണു ലക്ഷ്യമിട്ടിരുന്നതെന്നാണു റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നു. രണ്ട് സ്റ്റേഷനുകളിലെ ജീവനക്കാരെ പ്രതികൾ
അക്രമിച്ചിട്ടുണ്ട്.
പംബിലെ പ്രവാസിയെ കാറിൽ തട്ടിക്കൊണ്ട് പോകുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
