Monday, April 21, 2025
Saudi ArabiaTop Stories

യുവതികളെ ഉപദ്രവിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ; അഞ്ച് സൗദി യുവാക്കൾ അറസ്റ്റിൽ

ജിദ്ദ: കാറില്‍ സഞ്ചരിക്കുന്നതിനിടെ റോഡില്‍ വെച്ച് യുവതികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.

ഇരുപതിനടുത്ത് പ്രായമുള്ള അഞ്ചു സൗദി യുവാക്കളാണ് അറസ്റ്റിലായത്. സംഘം യുവതികളെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

ഇത് ശ്രദ്ധയില്‍ പെട്ട് അന്വേഷണം നടത്തിയാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നിയമ നടപടികള്‍ക്ക് പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.

കഴിഞ്ഞ ആഴ്ച്ച തായിഫിൽ ആഘോഷ പരിപാടികൾ വീക്ഷിച്ചുകൊണ്ടിരുന്ന സൗദി യുവതിക്കെതിരെ അതിക്രമം നടത്തിയ യുവാവിനെയും മക്ക പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇരുപത് വയസ്സിനോടടുത്ത് തന്നെ പ്രായമുള്ള ഇയാൾ യുവതിയെ കടന്നുപിടിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa