ഇനിയും ഇഖാമയും റി എൻട്രിയും പുതുക്കാത്ത നിരവധി പ്രവാസികൾ; പ്രതീക്ഷയേകി ജവാസാത്ത് മറുപടി
ഓട്ടോമാറ്റിക് ആയി ഇഖാമ പുതുക്കുന്ന ആനുകൂല്യം നിരവധി പേർക്ക് ലഭ്യമായിട്ടുണ്ടെങ്കിലും ഇനിയും ഇഖാമയും റി എൻട്രിയും പുതുക്കാത്ത നിരവധി പ്രവാസികൾ നാട്ടിലുണ്ട്.
പ്രധാനമായും ഇക്കഴിഞ്ഞ ജൂലൈ 31 നു ഇഖാമയും റി എൻട്രിയും അവസാനിച്ചവർക്കാണു ഇനിയും പുതുക്കി ലഭിക്കാനുള്ളത്.
അതേ സമയം സൗദി ജവാസാത്തുമായി ഇത് സംബന്ധിച്ച് ചോദ്യം ഉന്നയിക്കുംബോൾ ഓട്ടോമാറ്റിക്കായി പുതുക്കും എന്ന മറുപടിയാണ് ലഭിക്കുന്നത്.
എന്നാൽ എന്ന് മുതലായിരിക്കും പുതുക്കൽ ആരംഭിക്കുക എന്നത് സംബന്ധിച്ച് വ്യക്തത ഇല്ലാത്തതിനാൽ പല പ്രവാസികളും ആശങ്കയിലാണുള്ളത്.
പ്രത്യേകിച്ച് കഫീൽ റെഡിലും വലിയ തുക ലെവി നാട്ടിൽ നിന്ന് സംഘടിപ്പിച്ച് കൊടുക്കാൻ പ്രയാസമുള്ളവരും ഓട്ടോമാറ്റിക് പുതുക്കലിനെയാണു പ്രധാനമായും ആശ്രയിച്ചിരുന്നത്.
ഇത്തരക്കാർക്ക് ഓട്ടോമാറ്റിക്കായി പുതുക്കി ലഭിച്ചില്ലെങ്കിൽ ഒരു പക്ഷേ സൗദിയിലേക്കുള്ള മടക്ക യാത്ര വലിയ പ്രയാസമായി മാറും. എങ്കിലും ഓട്ടോമാറ്റിക്കായി പുതുക്കും എന്ന് തന്നെയുള്ള ജവാസാത്ത് മറുപടി ഇവർക്ക് പ്രതീക്ഷ നൽകുന്നുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
